സുഭാഷിനെപ്പോലെ ഞാനും സ്റ്റക്കായിയിരുന്നു, എന്നെപ്പോലൊരു ഭ്രാന്തനെ വെച്ച് ഇങ്ങനൊരു നല്ല സിനിമ എടുക്കാൻ കൂട്ടുകാർക്ക് സാധിച്ചു : ശ്രീനാഥ് ഭാസി

‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിന് പുറത്തും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ 10 കോടി നേടുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ തുടങ്ങീ യുവതാരനിര അണിനിരന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയാണ് സുഭാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ സുഭാഷ് എന്ന കഥാപാത്രം തന്നിലേക്ക് എത്തിച്ചേർന്നപ്പോൾ തൻ കടന്നു പൊയ്ക്കൊണ്ടിരുന്ന അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീനാഥ് ഭാസി. കരിയറിൽ ഏറ്റവും കൂടുതൽ വിഷമിച്ച സമയത്തെ കുറിച്ചും ശ്രീനാഥ് ഭാസി സംസാരിച്ചു. എഫ്.ടി.ക്യൂ വിത്ത് രേഖാ മേനോൻ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

മഞ്ഞുമ്മൽ ബോയ്സിൽ സുഭാഷ് എന്ന കഥാപാത്രം അഭിനയിക്കുന്ന സമയത്തെ ജീവിതം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്. ഞാനും സുഭാഷിനെപോലെ സ്റ്റാക്കായി നിൽക്കുന്ന സമയത്താണ് സുഭാഷിന്റെ വേഷം എന്റടുത്ത് വരുന്നത്. വ്യക്തിപരമായും പ്രൊഫെഷനിൽ ആയാലും. ആ സിനിമ ശരിയായ ഒരു സമയത്താണ് എത്തിയത്.

ഒരു സിനിമയില്‍ നിന്ന് എന്നെ മാറ്റിയ സമയമായിരുന്നു അത്. അപ്പോഴാണ് എന്റെ കൂട്ടുകാര്‍ എനിക്ക് മഞ്ഞുമ്മല്‍ ബോയ്‌സ് വെച്ച് നീട്ടുന്നത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ച സമയം എനിക്ക് ഒരു തെറാപ്പി കൂടിയായിരുന്നു.

‘മഞ്ഞുമ്മൽ ബോയ്സിലെ കഥാപാത്രമാകാൻ കഴിഞ്ഞത് ഒരു അനു​​ഗ്രഹമാണ്. സൗബിനിക്ക അല്ലാതെ ആരും ഞങ്ങളെവെച്ച് ഇത്രയും പണം മുടക്കി ഇങ്ങനൊരു സിനിമ ചെയ്യില്ല. എന്നെ പോലൊരു ഭ്രാന്തനെ വെച്ച് ഇങ്ങനൊരു നല്ല സിനിമ എടുക്കാൻ എന്റെ കൂട്ടുകാർക്ക് സാധിച്ചു’ എന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി