'ഒരു ദിവസം നീ ഫോണില്‍ നോക്കി ഇരിക്കുകയായിരിക്കും, അന്നേരം കുഞ്ഞിന്റെ കാര്യം പോലും മറന്ന് പോയേക്കും'; മോഹന്‍ലാല്‍ പറഞ്ഞത് ഓര്‍ത്തെടുത്ത് ഷോണ്‍ റോമി

ലൂസിഫര്‍ സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പറഞ്ഞ് നടി ഷോണ്‍ റോമി. ലാലേട്ടനെ ആദ്യമായി കണ്ടപ്പോള്‍ ഒരു ഞെട്ടലുണ്ടായിരുന്നെന്നും അദ്ദേഹത്തെ പോലൊരു ഇതിഹാസ നടനോടൊപ്പം ഒരേ രംഗത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ആവേശമാണ് തോന്നിയതെന്നും ഷോണ്‍ പറഞ്ഞു.

‘ലാലേട്ടനെ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ തീര്‍ച്ചയായും ഒരു ഞെട്ടലിലായിരുന്നു. പക്ഷേ, ലാലേട്ടന്‍ തീവ്രമായ ശാന്തതയിലാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തെ പോലൊരു ഇതിഹാസ നടനോടൊപ്പം ഒരേ രംഗത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ എനിക്ക് ശരിക്കും ആവേശമാണ് തോന്നിയത്.’

‘സിനിമയിലെ സുപ്രധാന സീക്വന്‍സുകളില്‍ ഒന്നില്‍ ഞാന്‍ കൈയില്‍ എടുത്തിരിക്കുന്ന കുഞ്ഞിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവായിരിക്കണമെന്ന് അദ്ദേഹം തമാശരൂപേണ എന്നോട് പറഞ്ഞു. എനിക്ക് കുഞ്ഞിനെ എടുത്ത് ശീലമില്ലാത്തത് കൊണ്ടാണ് സൂക്ഷിക്കണമെന്ന് ലാലേട്ടന്‍ പറഞ്ഞത്.’

‘ഒരു ദിവസം നീ ഫോണില്‍ നോക്കി ഇരിക്കുകയായിരിക്കും. അന്നേരം കുഞ്ഞിന്റെ കാര്യം പോലും മറന്ന് പോയേക്കും എന്നും അദ്ദേഹം എന്നോട് പറഞ്ഞു. മോഹന്‍ലാല്‍ എന്റെ പ്രിയപ്പെട്ട നടനാണ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായി തോന്നി’ ഷോണ്‍ പറഞ്ഞു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം