എന്നെ പുറത്താക്കിയത് നായകന്റെ കാമുകി; അവൾ ഇട്ടിട്ട് പോയപ്പോൾ അവൻ എന്നെ തേടി വന്നു: രവീണ

തൊണ്ണൂറുകളിലെ മിന്നും താരമായിരുന്നു സംവിധായകനും നിർമ്മാതാവുമായ രവി ടണ്ടൻ്റെ മകളായ രവീണ. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സജീവമായി മാറിയിരിക്കുകയാണ് താരം.രവീണ സിനിമയിലെത്തുന്നത് തന്റെ അച്ഛന്റെ ആ പാതയിലൂടെയാണ്. മോഹ്റ, സിദ്ധി, ദിൽവാലെ തുടങ്ങിയ നിരവധി ഹിറ്റുകളിലെ നായികയായിരുന്നു രവീണ.

താരങ്ങൾക്കിടയിലെ പിണക്കങ്ങളും വഴക്കുകളും ബോളിവുഡിൽ പതിവാണ്. തന്നേക്കാൾ സ്വീകാര്യതയും അംഗീകാരവും മറ്റൊരാൾക്ക് ലഭിക്കുന്നതിൽ ഈഗോ മുറിപ്പെട്ട് അവരുടെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചവർ വരെയുണ്ട്. ഒരിക്കൽ തനിക്കെതിരെ അത്തരമൊരു നീക്കമുണ്ടായി എന്ന് തുറന്ന് പറയുകയാണ് നടി രവീണ ടണ്ടൻ. വർഷങ്ങൾ മുമ്പ് സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ മോശം അനുഭവം രവീണ ടണ്ടൻ തുറന്ന് പറഞ്ഞത്.

നായകന്റെ കാമുകിയായ നടി തന്നെ മാറ്റിയതിനെക്കുറിച്ചാണ് രവീണ തുറന്ന് പറഞ്ഞത്. ആ പെൺകുട്ടിയ്ക്ക് എന്നെ ഇഷ്ട‌മല്ലാത്തതിനാൽ എന്നെ ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് രവീണ പറയുന്നത്. അവൾ ഒരു ഹീറോയുമായി പ്രണയത്തിലായിരുന്നു. ഞങ്ങൾ ഹിറ്റ് ജോഡിയായിരുന്നതിനാൽ അദ്ദേഹത്തിൽ സമ്മർദ്ധം ചെലുത്തി എന്നെ മാറ്റി. അങ്ങനെ എനിക്ക് ഒന്ന് രണ്ട് സിനിമകൾ നഷ്‌ടമായിട്ടുണ്ടെന്നാണ് രവീണ പറയുന്നത്.

പിന്നീട് മറ്റൊരു സിനിമയിൽ, എനിക്ക് ഏറെ ഇഷ്‌ടമുള്ളൊരു ഹീറോയോടും എന്നെ മാറ്റാൻ ആവശ്യപ്പെട്ടുവെന്നും താരം പറയുന്നു. അത് ആ നടൻ തന്നെയാണ് എന്നോട് വന്ന് പറഞ്ഞത്. അവളെ എങ്ങനെയാണ് എടുത്തത് നമ്മൾ പഴയ ഗ്യാങ്ങല്ലേ എന്ന് പറഞ്ഞ് കരഞ്ഞുവെന്നും ആ നടൻ പറഞ്ഞുവെന്നും താരം പറയുന്നു. എന്നാൽ പിന്നീട് ആ നടിയെ ആ നായക നടൻ ഉപേക്ഷിച്ചുവെന്നും താരം പറയുന്നുണ്ട്.

ഇതോടെ പാതിവഴിയിൽ അവൾ അദ്ദേഹത്തിനൊപ്പമുള്ള സിനിമ ഉപേക്ഷിച്ചു പോയെന്നും പിന്നീട് തന്നെ ആ ഹീറോ നായികയാകാൻ സമീപിച്ചുവെന്നും രവീണ പറയുന്നു. ‘ഏറ്റവും നല്ല കാര്യമെന്തെന്നാൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ അവൾ അവനെ ഉപേക്ഷിച്ച് പോയി. അതോടെ അവൻ എന്നെ തേടി വന്നു. നീ ചെയ്യണമെന്ന് അപേക്ഷിച്ചു. അവൾ ഇത്തരക്കാരിയാണെന്ന് നേരത്തെ തന്നെ പറഞ്ഞതല്ലേ എന്ന് ഞാൻ ചോദിച്ചു. ഓരോരുത്തർക്കും പിന്തുടരേണ്ടതായ വിധികളുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.” എന്നും രവീണ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ