'എക്സ്ട്രാവേർട്ട് ആയിരുന്ന ഞാനിപ്പോൾ എക്സ്ട്രീം ഇൻട്രോവേർട്ടായി മാറി'; കടന്ന് പോയത് വളരെ കഠിനമായ വർഷം: ജാസ്മിൻ ജാഫർ

ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജാസ്‌മിൻ ജാഫർ മലയാളികൾക്ക് സുപരിചിതയാകുന്നത്. ബിഗ് ബോസിന് വീടിന് അകത്തും പുറത്തും കടുത്ത വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന ആളാണ് ജാസ്മിൻ. ഇപ്പോഴിതാ തൻ്റെ 2024 നെക്കുറിച്ച് സംസാരിക്കുകയാണ് ജാസ്‌മിൻ.

പോയ വർഷം തനിക്ക് സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞതായിരുന്നുവെന്നാണ് ജാസ്‌മിൻ പറയുന്നത്. തന്റെ 2024 നല്ലതും മോശവുമായിരുന്നുവെന്നാണ് ജാസ്മിൻ പറയുന്നത്. 2022 ഉം 23 ഉം വന്നതും പോയതും അറിഞ്ഞിരുന്നില്ല. എന്നാൽ 2024 വന്നതും പോയതുമൊക്കെ ഞാൻ ശരിക്കും അറിഞ്ഞു. ജനുവരി തുടങ്ങുന്നത് എൻ്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും സാധിച്ചു കൊണ്ടാണ്. എന്റെ അത്തയ്ക്ക് കാർ വാങ്ങിക്കൊടുക്കാൻ സാധിച്ചു. ഒരുപാട് ആഗ്രഹിച്ചു വാങ്ങിയതാണ്. ഉമ്മയ്ക്ക് കമ്മലൊക്കെ വാങ്ങിക്കൊടുത്തു. അഭിമാനം തോന്നിയ സമയമായിരുന്നു അതെന്നും ജാസ്മിൻ പറയുന്നു.

പിന്നെയാണ് ബിഗ് ബോസ് എൻട്രി. പിന്നെയുള്ള കാര്യങ്ങളൊക്കെ നിങ്ങൾക്ക് അറിയാം. കുറേ കുറേ മോശം കാര്യങ്ങളുണ്ടായി. കുറേ നല്ല കാര്യങ്ങളുമുണ്ടായി. എന്റെ ജീവിതത്തിൽ നല്ലൊരു സുഹൃത്തിനെ കിട്ടി, ഗബ്രി. മൂന്ന് മാസത്തെ ഷോയല്ല, ഒന്നൊന്നര വർഷം അതിനകത്ത് നിന്നൊരു ഫീൽ ആയിരുന്നു എനിക്ക്. സെക്കൻ്റ് റണ്ണറപ്പാകാൻ പറ്റി. കേറി രണ്ടാമാത്തെ മൂന്നാമത്തെയോ ആഴ്‌ച മുതൽ ഭയങ്കര സൈബർ ആക്രമണമുണ്ടായി. ഇവിടെ എന്റെ ഫാമിലിയും അവിടെ ഞാനും ഒരുപാട് കഷ്‌ടപ്പെട്ടു. നൂറ് ദിവസം തികച്ച്, ആ കപ്പ് കയ്യിൽ കിട്ടിയപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.

ഒരുപാട് സന്തോഷിച്ചാണ് അവിടെ നിന്നും ഇറങ്ങിയത്. ഇറങ്ങിക്കഴിഞ്ഞ് കുറേ വിഷമങ്ങളും, സങ്കടങ്ങളും, പിണക്കങ്ങൾ, ഉറക്കമില്ലാത്ത രാത്രികൾ, പാനിക് അറ്റാക്കുകൾ. ഇപ്പോൾ എനിക്ക് വിഷമവും സങ്കടവുമല്ല, എന്താണെന്ന് അറിയാൻ പാടില്ലാത്ത സ്റ്റേജാണ്. അതിനൊക്കെ ശേഷം സ്വന്തമായി ഫ്ളാറ്റൊക്കെ എടുത്ത്, ഇൻഡിപെൻ്റൻഡ് ലേഡി എന്ന് തെറ്റാതെ വിളിക്കാൻ പറ്റുന്ന അവസ്ഥയിലെത്തി. അതിലൊക്കെ ഒരുപാട് അഭിമാനമുണ്ട്. ഒരുപാട് സൗഹൃദങ്ങൾ ഇല്ലാതായ വർഷം. ഒരുപാട് സ്നേഹങ്ങൾ ഇല്ലാതായ വർഷം. ഞാൻ എന്ത് ചെയ്‌താലും ശരിയാണെന്ന ധാരണയുണ്ടായിരുന്നു. പക്ഷെ നമുക്കും തെറ്റുകൾ പറ്റാമെന്നും ക്ഷമ ചോദിക്കേണ്ടതാണെങ്കിൽ ചോദിക്കണമെന്നും പഠിച്ചു.

വർഷങ്ങളായിട്ടുള്ളൊരു കൂട്ടുകാരിയുണ്ടായിരുന്നു. വളരെ അടുത്ത സുഹൃത്തായിരുന്നു. കുറേ സ്നേഹിച്ച സുഹത്തായിരുന്നു. ആ സൗഹൃദം നഷ്ടമായി. ഞാൻ തന്നെ വേണ്ട എന്ന് വച്ചതാണ്. മോശം സാഹചര്യത്തിൽ, ആര് കളഞ്ഞാലും അവർ കളയില്ല എന്ന് കരുതുന്നവർ നമ്മളോട് അങ്ങനെ ചെയ്യുന്നത് വളരെയധികം വിഷമമുണ്ടാക്കി. അത് എനിക്ക് ഭയങ്കര ട്രോമയായി. തിരികെ വരണമെന്നില്ല. പക്ഷെ വേദനയാണ്. അതിന് ശേഷം എനിക്ക് ട്രസ്റ്റ് ഇഷ്യൂസ് ഉണ്ട്. ആരേയും വിശ്വസിക്കാൻ പറ്റുന്നില്ല. എക്സസ്ട്രോവേർട്ട് ആയിരുന്ന ഞാൻ ഇപ്പോൾ എക്സ്ട്രീം ഇൻട്രോവേർട്ടായി മാറി. വളരെ കഠിനമായ വർഷമായിരുന്നു 2024. കുറേ വിഷമിക്കുകയും കരയുകയും ചെയ്തു. ഈ വർഷവും ഈ അധ്യായവും അവസാനിക്കുകയാണ്. എല്ലാ വിഷമങ്ങളും അവസാനിക്കുകയാണ്. അടിപൊളിയായൊരു വർഷം തുടങ്ങട്ടെ എന്നാണ് ജാസ്മിൻ പറയുന്നത്.

Latest Stories

കീമിൽ വഴങ്ങി സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല, ​പഴ​യ ഫോ​ര്‍​മു​ല പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കും

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും, വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-1

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ