എനിക്ക് ഒരിക്കലും ഒരു നായകനാകേണ്ട: കാരണം പറഞ്ഞ് അജു വര്‍ഗീസ്

സിനിമയിലെത്തിയ സമയത്ത് സിനിമകളോട് നോ പറയാന്‍ ആഗ്രഹമില്ലായിരുന്നുവെന്ന് അജു വര്‍ഗീസ്. ഏറ്റവും പുതിയ ചിത്രമായ സാറ്റർഡേ നെെറ്റിന്റെ പ്രേമോഷൻ്‍റെ ഭാ​ഗമായി മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. സിനിമയിലെത്തിയ സമയത്ത് സിനിമകളുടെ എണ്ണം കൂട്ടാനാണ് നോക്കിയിരുന്നതെന്നും,എന്നാല്‍ ഇപ്പോള്‍ എക്‌സൈറ്റ് ചെയ്യിക്കുന്ന കഥകളാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പണ്ട് നോ പറയില്ലായിരുന്നു. അന്ന് തനിക്ക് സിനിമകളുടെ എണ്ണം കൂട്ടണമായിരുന്നു. അതുകൊണ്ടാണ് നോ പറയാതിരുന്നത്. അന്ന് സ്‌ക്രിപ്റ്റ് ചോദിക്കുന്ന കാലമല്ല, ചോദിക്കുന്നത് തെറ്റാണ്. ഇപ്പോള്‍ അങ്ങനല്ല. എക്‌സൈറ്റ് ചെയ്യിക്കാത്ത കഥകള്‍ എക്‌സൈറ്റ് ചെയ്യിക്കുന്നില്ലെന്ന് സത്യസന്ധമായി പറയാമല്ലോ.

നിവിന്‍ ആണെങ്കിലും നോ പറഞ്ഞ് ഇറക്കിവിടുവല്ല. അവരോട് വേറെ കഥയുണ്ടോയെന്ന് ചോദിക്കും. ഒരു കഥയുമായിട്ടല്ല പലരും വരുന്നത്. മൂന്നും നാലും കഥകള്‍ മിക്കവരുടെയും കയ്യില്‍ ഉണ്ടായിരിക്കും. ചില കഥകള്‍ പറഞ്ഞിട്ട് വര്‍ക്കാവാതെ വേറെ കഥ പറഞ്ഞ് അത് പിന്നെ വര്‍ക്കായ അനുഭവങ്ങളുണ്ട്.

എവിടെയെങ്കിലും ഒരു കണക്ഷന്‍ കിട്ടണം. താന്‍ ആഗ്രഹിക്കുന്നത് ഒരിക്കലും ഒരു നായകനടനാവാനല്ല. പക്ഷേ തനിക്ക് ഒരു നടനാവണം. അതിനുള്ള ശ്രമത്തിലാണെന്നും അജു വര്‍ഗീസ് കൂട്ടിച്ചേർത്തു

Latest Stories

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ