'കുറച്ച് നാളത്തേക്ക് ഞാന്‍ ബ്രേക്ക് എടുക്കുകയാണ്': ലോകേഷ് കനകരാജ്

തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനമുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. കമല്‍ഹാസന്‍ നായകനായ ‘വിക്രം’ എന്ന ചിത്രമാണ് ലോകേഷിന്റേതായി ഒടുവില്‍ പുറത്തുവന്ന ചിത്രം. സിനിമയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലും ലോകേഷ് സജീവമാണ്. ഇപ്പോള്‍ ലോകേഷ് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ നിന്ന് കുറച്ച് നാള്‍ ബ്രേക്ക് എടുക്കുകയാണ് എന്നാണ് ലോകേഷ് പറഞ്ഞിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പറയുവാനായി തിരികെ എത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍മീഡിയയില്‍ നിന്നും കുറച്ച് നാളത്തേക്ക് ഞാന്‍ ബ്രേക്കെടുക്കുകയാണ്. അടുത്ത ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കുവെക്കാനായി ഞാന്‍ എത്തും. അതുവരെ എല്ലാവരും നന്നായി ഇരിക്കൂ,’ ലോകേഷ് പറഞ്ഞു.

ലോകേഷ് സംവിധാനം ചെയ്ത ‘വിക്രം’ കഴിഞ്ഞ ദിവസമാണ് 400 കോടി ക്ലബ്ബില്‍ കയറിയത്. ഒ.ടി.ടി റിലീസ് ചെയ്ത ശേഷവും ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. റെക്കോഡ് തുകക്കാണ് ഡിസ്‌നി ചിത്രം സ്വന്തമാക്കിയത്.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും