ഞാൻ കുലസ്ത്രീ തന്നെയാണ്.. അതിലെനിക്ക് ഒരു വിഷമവുമില്ല, ആ പേര് കിട്ടാൻ കുറച്ചുപാടാണ് : ആനി

താൻ ഒരു കുലസ്ത്രീ ആണെന്നും ആ പേര് തന്നതുകൊണ്ട് തനിക്ക് ഒരു വിഷമവുമില്ലെന്നും ആനി. ആനീസ് കിച്ചണിൽ പങ്കെടുത്തുകൊണ്ട് അനാർക്കലിയും അഖിലും ആനിയുമായി നടത്തുന്ന ചർച്ചയിൽ നിന്നുള്ള ഒരു ഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്നത്.

അനാർക്കലിയും അൽത്താഫ് സലീമും നായികാനായകന്മാർ ആയി എത്തുന്ന പുതിയ ചിത്രമായ മന്ദാകിനിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനെയാണ് അഖിൽ ആനിയുടെ മകൻ ജഗനുമായി തനിക്ക് സൗഹൃദമുള്ളതായി പറയുന്നത്. നേരിട്ട് പരിചയമില്ലെങ്കിലും എഫ് ബി വഴിയും ഇൻസ്റ്റഗ്രാം വഴിയും സൗഹൃദമുള്ളതായാണ് അഖിൽ പറഞ്ഞത്.

ഇതിന് മറുപടിയായി ഇതൊന്നും താൻ അറിഞ്ഞില്ലലോ എന്നാണ് ആനി മറുപടി പറയുന്നത്. മക്കൾ ഉൾപ്പടെ താൻ ഓൾഡ് ജനറേഷൻ ആണെന്നും തങ്ങളുടെ ജനറേഷനുമായിട്ട് എത്തിയിട്ടില്ല എന്നാണ് പറയുന്നത് എന്നും ആനി പറഞ്ഞു. എന്താണ് ഈ ഓൾഡ് ജനറേഷൻ എന്ന് തനിക്ക് മനസിലാകുന്നില്ല എന്നും ആനി ചോദിക്കുന്നുണ്ട്. ഈ പരിപാടിയുടെ കമന്റ്‌സ് നോക്കുന്ന സമയത്ത് ചേച്ചി കുലസ്ത്രീ ആണോ എന്നൊക്കെ ചോദിക്കുന്ന കമന്റുകൾ കാണാറുണ്ട് എന്ന് അഖിൽ പറയുന്നതിനിടെ അതെ കേൾകുന്നുണ്ട് എന്നും ആനി മറുപടി പറയുന്നുണ്ട്.

‘ഇനിയിപ്പോ അനാർക്കലിയോട് ഞാൻ എന്തെങ്കിലുമൊക്കെ ചോദിച്ചാൽ തന്നെ ആദ്യം തന്നെ ഇതൊക്കെ ചോദിക്കാനും പറയാനും ഇവളാര് കുലസ്ത്രീയോ എന്നായിരിക്കും ചിന്തിക്കുക. അനാർക്കലിയോട് എന്തെങ്കിലും ചോദിക്കണമെങ്കിൽ അത് ചോദിക്കണോ വേണ്ടയോ എന്നാണ് ആദ്യം ആലോചിക്കുന്നത്. പക്ഷെ എന്തായാലും ഞാൻ ചോദിക്കും’ എന്ന് ആനി പറയുന്നു.

ചേച്ചി കുലസ്ത്രീ അല്ലല്ലോ എന്ന അഖിലിന്റെ ചോദ്യത്തിനാണ് താൻ കുലസ്ത്രീ ആണെന്ന് ആനി മറുപടി പറയുന്നത്. ആ പേര് തന്നതുകൊണ്ട് തനിക്ക് ഒരു വിഷമവുമില്ല. കാരണം അത് കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ് എന്നും ആനി പറഞ്ഞു.

ആനീസ് കിച്ചണിൽ നടി നവ്യ നായരും നടി നിമിഷാ സജയനും പങ്കെടുത്ത രണ്ട് വ്യത്യസ്ത എപിസോഡുകൾ നേരത്തെ ചർച്ചയായിരുന്നു. ഈ രണ്ട് എപ്പിസോഡുകൾ ചർച്ചകൾക്കും വഴിവച്ചു. ഇതോടെ കുലസ്ത്രീ എന്ന പേര് സോഷ്യൽ മീഡിയയയിലടക്കം ആനിക്ക് ലഭിക്കുമായിരുന്നു.

അതേസമയം, അനാർക്കലി മരിക്കാർ, അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനോദ് ലീല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മന്ദാകിനി’.സംവിധായകനും സഹനടനുമായി തിളങ്ങിയ അൽത്താഫ് ആദ്യമായി നായകനായി എത്തുന്ന ചിത്രം കൂടിയാണ് മന്ദാകിനി. കോമഡി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

ഗണപതി, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, അജയ് വാസുദേവ്, ജാഫർ ഇടുക്കി, ജൂഡ് അന്താണി ജോസഫ്, ജിയോ ബേബി തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍