അദ്ദേഹത്തിന്റ ആ അർപ്പണബോധമാണ് എനിക്കിഷ്ടം, അടുത്ത ചിത്രം പൃഥ്വിരാജിന് ഒപ്പം; സന്തോഷ് ശിവൻ

പൃഥ്വിരാജിനൊപ്പം വീണ്ടും സിനിമ ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ. മലയാളം സിനിമ തന്നെ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും അതിൽ പൃഥ്വിരാജായിരിക്കും നായകനെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ സിനിമയായ ‘ജാക്ക് ആൻഡ് ജില്ലി’ന്റെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.’

പൃഥ്വിരാജിനെ നായകനാക്കി മലയാളത്തിൽ ഒരു സിനിമ ചെയ്യണമെന്ന് തനിക്ക് വളരെ ആഗ്രഹമുണ്ടന്ന് അദ്ദേഹം പറഞ്ഞു. പൃഥ്വിയോട് അദ്ദേഹത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ശേഷം ഒന്ന് സംസാരിക്കണം. പൃഥ്വിരാജിനെ എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ രണ്ട് സിനിമകളിലും ഉണ്ടായിരുന്നു. എനിക്കൊരു സഹോദരനെപോലെയാണ്. അദ്ദേഹത്തിന്റെ അർപ്പണ ബോധം എനിക്ക് ഇഷ്ടമാണ്. അടുത്ത സിനിമ പൃഥ്വിരാജിനൊപ്പമായിരിക്കും. അത് എപ്പോൾ എന്ന് അറിയില്ല. പക്ഷെ അടുത്ത സിനിമ അദ്ദേഹത്തിനൊപ്പമായിരിക്കും’ സന്തോഷ് ശിവൻ പറഞ്ഞു.

2005ൽ ‘അനന്തഭദ്ര’ത്തിലൂടെയാണ് സന്തോഷ് ശിവൻ ആദ്യമായി മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകൻ. തുടർന്ന് 2011ൽ ഇരുവരും ‘ഉറുമി’ എന്ന സിനിമയ്ക്കായി വീണ്ടും ഒന്നിച്ചു. അന്ന് ചിത്രത്തിന്റെ സഹ നിർമ്മതാക്കൾ കൂടെയായിരുന്നു ഇരുവരും. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഇരുവരും ചേർന്ന് മൂന്നോളം സിനിമകൾ നിർമ്മിച്ചു കഴിഞ്ഞു.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ നാളെ റിലീസ് ചെയ്യുകയാണ്. മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍