പരാജയങ്ങളെ നേരിടാന്‍ ഞാൻ പഠിച്ചത് മോഹൻലാലിൽ നിന്നാണ്: ചന്തുനാഥ്

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ചന്തുനാഥ്. ഇപ്പോവിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഇനി ഉത്തര’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സിനിമാ ഇന്‍ഡസ്ട്രിയിലെ പരാജയങ്ങളെ നേരിടാന്‍ താൻ പഠിച്ചത് മോഹന്‍ലാലില്‍ നിന്നാണെന്നാണ് അദ്ദേഹം പറഞ്ഞത്.

സിനിമാ ഇന്‍ഡസ്ട്രിയിലെ പരാജയങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഹിറ്റാകേണ്ടിയിരുന്ന എത്രയോ നല്ല സിനിമകള്‍ സക്‌സസഫുളായിട്ടില്ല. അയ്യോ ഇത് അന്ന് സക്‌സസ്ഫുള്ളായില്ലേ എന്ന് നമ്മള്‍ ആലോചിക്കാറുണ്ട്. ചില പരാജയങ്ങൾ വിധിയാണെന്നും അദ്ദേഹം പറ‍ഞ്ഞു.

പരാജയങ്ങളെ കൈകാര്യം ചെയ്യുന്നത് താന്‍ ഏറ്റവും കൂടുതല്‍ പഠിച്ചത് ലാലേട്ടനില്‍ നിന്നാണ്. അദ്ദേഹത്തിന്റെ കൂടെ രണ്ട് സിനിമകള്‍ താന്‍ ചെയ്തിട്ടുണ്ട്. ഞങ്ങൾ പേഴ്‌സണലി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പരാജയങ്ങളെ ബോദര്‍ ചെയ്യുന്നുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. പ്രൊഡ്യൂസേഴ്‌സിനെ കുറിച്ച് ചിന്തിക്കുന്നുണ്ടാകും. പക്ഷെ അദ്ദേഹത്തെ അത് പേഴ്‌സണലി ബാധിക്കില്ലെന്നും ചന്തുനാഥ് പറഞ്ഞു.

ന്നാ താന്‍ കേസ് കൊട് വളരെ നല്ല സിനിമയാണ്. പക്ഷെ പ്രൊമോഷന് വേണ്ടിയിറക്കിയ ആ ഡാന്‍സ് സീക്വന്‍സാണ് ആളുകളെ തിയേറ്ററിലെത്തിച്ചത്. ആ തിയേറ്റര്‍ സ്‌പേസില്‍ ഓഡിയന്‍സിനെ എത്തിച്ചാല്‍ മാത്രമല്ലേ ഇതൊരു നല്ല മൂവിയാണെന്ന് അവര്‍ക്ക് മനസിലാകൂ. പക്ഷെ എത്തിക്കുക എന്നുള്ളത് ആ സിനിമയുടെ ടീമിന്റെ ഡ്യൂട്ടിയാണ്. അത് നമ്മള്‍ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി