'350 ദിവസത്തോളം വെറുതെ ഇരുന്നു, അദ്ദേഹത്തെ ഞാൻ ബ്ലോക്ക് ആക്കിയിരിക്കുകയാണ്'; സംവിധായകൻ ശങ്കറിൽ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ്‌ എഡിറ്റർ ഷമീർ മുഹമ്മദ്

ചാർളി, അങ്കമാലി ഡയറീസ്, രേഖാചിത്രം എന്നെ സിനിമകളിലൂടെ ശ്രദ്ധേയനായ എഡിറ്ററാണ് ഷമീർ മുഹമ്മദ്. ഇപ്പോൾ തിയറ്ററുകളിൽ പ്രദർശന വിജയം നേടിക്കൊണ്ടിരിക്കുന്ന ‘നരിവേട്ട’യാണ് ഷമീർ മുഹമ്മദിന്റെ പുതിയ ചിത്രം. ഇപ്പോഴിതാ തമിഴ് ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിനൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ ദുരനുഭവം തുറന്ന് പറയുകയാണ് ഷമീർ മുഹമ്മദ്.

ശങ്കറിന്റെ സംവിധാനത്തിൽ രാംചരൺ നായകനായ ഗെയിം ചെയ്ഞ്ചറിൽ ജോലി ചെയ്തപ്പോഴുണ്ടായ അനുഭവമാണ് ഷമീർ മുഹമ്മദ് തുറന്ന് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷമീർ മുഹമ്മദ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. എഡിറ്റിംഗ് സ്റ്റുഡിയോയിൽ തന്നെ വെറുതെ കൊണ്ടിരുത്തുമെന്നും 350 ദിവസത്തോളം താൻ അവിടെ പോസ്റ്റടിച്ച് ഇരുന്നിട്ടുണ്ടെന്നും ഷമീർ മുഹമ്മദ് പറഞ്ഞു.

‘വളരെ മോശമായിരുന്നു, ശങ്കറിനൊപ്പമുള്ള അനുഭവം, വളരെ ആകാംഷയിലായിരുന്നു ചിത്രം എഡിറ്റ് ചെയ്യാനായി പോയത്. എന്നാൽ അവിടെ ഇവിടുത്തെ പോലെയൊന്നുമല്ല, വേറെയൊരു ലോകമാണ്. എഡിറ്റ് ചെയ്യേണ്ടുന്ന സമയത്തിനും, 10 ദിവസം മുൻപേ എന്നെ അവിടെ വെറുതെ കൊണ്ടിരുത്തും, അത്കഴിഞ്ഞു വീണ്ടും 10 ദിവസം ഇരുത്തും, അങ്ങനെ ഞാൻ 350 ദിവസത്തോളം അവിടെ പോസ്റ്റടിച്ച് ഇരുന്നിട്ടുണ്ട്, ഞാൻ ഇപ്പോൾ അദ്ദേഹത്തെ ഫോണിൽ ബ്ലോക്ക് ആക്കിയിരിക്കുകയാണ്” ഷമീർ മുഹമ്മദ് പറയുന്നു.

അതേസമയം ടോവിനോ തോമസിന്റെ ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രവും എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് ആയിരുന്നു. ജയിൻ ചെയിഞ്ചറിന്റെയും ഷമീർ എഡിറ്റ് ചെയ്ത അജയന്റെ രണ്ടാം മോഷണം, രേഖാചിത്രം, മാർക്കോ എന്നെ ചിത്രങ്ങളും ഏകദേശം ഒരേ സമയമായിരുന്നു എഡിറ്റ് ചെയ്തിരുന്നത്. ജയിൻ ചെയിഞ്ചറിന് വേണ്ടി മറ്റ് മൂന്ന് ചിത്രങ്ങൾ വേണ്ടെന്ന് വെച്ചിരുന്നെങ്കിൽ മണ്ടത്തരമായിപ്പോയേനെ എന്നും ഷമീർ മുഹമ്മദ് കൂട്ടിച്ചേർത്തു.

Latest Stories

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്