ലാലേട്ടനൊപ്പം ഞാന്‍ ഒരു റെക്കോഡ് ഇട്ടിട്ടുണ്ട്..: ജിസ് ജോയ്

മോഹന്‍ലാലിനൊപ്പം ആഡ് ഫിലിം ചെയ്ത് താന്‍ റെക്കോഡ് ഇട്ടിട്ടുണ്ടെന്ന് സംവിധായകന്‍ ജിസ് ജോയ്. പത്ത് ആഡ് ഫിലിം രണ്ടു ദിവസത്തിനുള്ളില്‍ ചെയ്ത് തീര്‍ത്തതിനെ കുറിച്ചാണ് ജിസ് ജോയ് പറയുന്നത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ കളിയാക്കിയെങ്കിലും രണ്ടു ദിവസം കൊണ്ട് അത് പൂര്‍ത്തിയാക്കുകയായിരുന്നു എന്നാണ് ജിസ് ജോയ് പറയുന്നത്.

ലാലേട്ടനൊപ്പം ചേര്‍ന്ന് താന്‍ രണ്ടു ദിവസം കൊണ്ട് പത്ത് ആഡ് ഫിലിംസ് ചെയ്തിട്ടുണ്ട്. അത് തന്റെ റെക്കോര്‍ഡാണ്. ലോകത്തിലെ മികച്ച നടന്‍ ആരാണെന്ന് തന്നോട് ചോദിച്ചാല്‍ താന്‍ മോഹന്‍ലാല്‍ എന്നേ പറയൂ. ‘കായംകുളം കൊച്ചുണ്ണി’ സിനിമയുടെ ഷൂട്ട് മംഗലാപുരത്ത് നടക്കുമ്പോഴാണ് ലാല്‍ സാറിനെ കണ്ട് പരസ്യത്തിന്റെ കഥ പറയാന്‍ പോയത്.

അവിടെ ചെന്നപ്പോള്‍ അദ്ദേഹം വണ്ടിയില്‍ കയറ്റി. ശേഷം ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയി. ഒരു മണിക്കൂര്‍ യാത്രയുണ്ട് ലൊക്കേഷനിലേക്ക്. അതിനിടയിലാണ് കഥ പറഞ്ഞത്. ഏറ്റവും ഇഷ്ടമുള്ള നടനായതു കൊണ്ട് അദ്ദേഹത്തെ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതിയായിരുന്നു.

അദ്ദേഹം ഭാര്യയോട് സംസാരിക്കുന്നതൊക്കെ കേള്‍ക്കാനും അദ്ദേഹം ഭാര്യയ്ക്ക് കൊടുക്കുന്ന റെസ്‌പെക്ട് എത്രയാണെന്നും ഫോണ്‍ കോള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ മനസിലായി. സ്വന്തം ഭാര്യയോട് അത്തരത്തില്‍ റസ്‌പെക്ടോടെ സംസാരിക്കുക എന്നത് വലിയ കാര്യമാണ്.

ഭാര്യയോട് സംസാരിക്കുമ്പോള്‍ അത്രയേറെ കെയര്‍ഫുള്ളായാണ് ലാല്‍ സാര്‍. പത്ത് ആഡിന്റെ സ്‌ക്രിപ്റ്റും വായിച്ച് കേള്‍പ്പിച്ചു. കേട്ടപ്പോള്‍ അദ്ദേഹം തമാശയ്ക്ക് കളിയാക്കി. പക്ഷെ തങ്ങള്‍ രണ്ട് ദിവസം കൊണ്ട് ആ പത്ത് ആഡ് ഫിലിംസും ഷൂട്ട് ചെയ്തു. അത് അദ്ദേഹം ഇപ്പോഴും പറയും എന്നാണ് ജിസ് ജോയ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ