മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

‘മാര്‍ക്കോ’ സിനിമ കാണാനുള്ള മനശക്തി തനിക്കില്ലെന്ന് നടി മെറിന്‍ ഫിലിപ്പ്. ചിത്രത്തിലെ വയലന്‍സിനെതിരെ ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് മെറിന്റെ പ്രതികരണം എത്തിയിരിക്കുന്നത്. സൂക്ഷ്മദര്‍ശിനി എന്ന സിനിമയിലൂടെയാണ് മെറിന്‍ ഏറെ ശ്രദ്ധ നേടുന്നത്. സൂക്ഷ്മദര്‍ശിനിയുമായി താരതമ്യപ്പെടുത്തുന്നതിനിടെയാണ് മാര്‍ക്കോ കാണാനുള്ള ശക്തി തനിക്കില്ലെന്ന് മെറിന്‍ അഭിപ്രായപ്പെട്ടത്.

റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മെറിന്‍ ഫിലിപ്പ് പ്രതികരിച്ചത്. ”സൂക്ഷ്മദര്‍ശിനി ഇഷ്ടമാകാത്തവര്‍ ഉണ്ട്. പക്ഷെ ഫാമിലിക്ക് ഈ സിനിമ ക്ലിക്ക് ആയതുകൊണ്ടാണ് ഹിറ്റായത്. നമ്മുടെ കേരളത്തില്‍ ഫാമിലി കൂടുതല്‍ ഉള്ളത്‌കൊണ്ട് അത്രയും പ്രേക്ഷകര്‍ ആ സിനിമ കണ്ടു.”

”ഇപ്പോഴും മാര്‍ക്കോ കാണാനുള്ള മനശക്തി എനിക്ക് ഇതുവരെ ആയിട്ടില്ല. ടെക്നിക്കലി ആണെങ്കിലും മേക്കിങ് ആണെങ്കിലും ടോപ് ആയി നില്‍ക്കുന്ന സിനിമയാണത്. പക്ഷേ, ഓഡിയന്‍സ് നോക്കുമ്പോള്‍ യുവാക്കളാണ് ആ സിനിമ കൂടുതല്‍ കാണുക. ഫാമിലി ഓഡിയന്‍സ് ആ സിനിമയിലേക്ക് കയറില്ല” എന്നാണ് മെറിന്‍ ഫിലിപ്പ് പറയുന്നത്.

അതേസമയം, മലയാളത്തിലെ മോസ്റ്റ് വയലന്റ് പടം എന്ന വിശേഷണത്തോടെയാണ് മാര്‍ക്കോ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിലെ വയലന്‍സ് കാഴ്ചക്കാരെ മോശമായി ബാധിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രസ്താവനകള്‍ നേരത്തെ മുതലുണ്ടായിരുന്നു. ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറിന് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ