എനിക്ക് വലിയ സൗന്ദര്യം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ചില സമയത്ത് ഞാന്‍ ഒട്ടും സുന്ദരിയല്ല: മഹിമ നമ്പ്യാര്‍

ആര്‍ഡിഎക്സ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഹിമ നമ്പ്യാര്‍. ആര്‍ഡിഎക്സില്‍ മഹിമ നമ്പ്യാരുടെ നിറം ടോണ്‍ ഡൗണ്‍ ചെയ്തിട്ടാണ് അവതരിപ്പിച്ചത്. എന്നാല്‍ തനിക്ക് വലിയ സൗന്ദര്യം ഒന്നുമുള്ളതായി തോന്നുന്നില്ലെന്നും ഒരു കഥാപാത്രത്തിന് വേണ്ടി ടോണ്‍ ഡൗണ്‍ ചെയ്യേണ്ടി വന്നാല്‍ ചെയ്യണമെന്നും മഹിമ പറഞ്ഞു.

എനിക്ക് വലിയ സൗന്ദര്യം ഉണ്ടെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു പക്ഷെ ഞാന്‍ പ്ലസന്റ് ആയി നില്‍ക്കുന്നതുകൊണ്ടോ ഒരുപാട് ചിരിക്കുന്നതുകൊണ്ടോ ആയിരിക്കാം ഞാന്‍ സുന്ദരിയാണെന്ന് ആള്‍ക്കാര്‍ക്ക് തോന്നുന്നത്.

ചിരിക്കാതെ ദേഷ്യം പിടിച്ചിരുന്നാല്‍ ഞാന്‍ ഒട്ടും സുന്ദരിയല്ല. കളര്‍ ടോണ്‍ കുറച്ച് അഭിനയിക്കുന്ന സമയത്ത് അതില്‍ ഒരു നെഗറ്റീവ് ഉണ്ടെന്നൊന്നും തോന്നുന്നില്ല- മഹിമ പറഞ്ഞു.

മഹിമയുടെ സൗന്ദര്യം ഒരു ശാപമാകുന്നുണ്ടോ എന്ന ചോദ്യത്തോടായിരുന്നു മഹിമയുടെ പ്രതികരണം. ജയി ഗണേഷാണ് മഹിമ നായികയായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്