'ഇത്രക്ക് വേണ്ടായിരുന്നു, ഒറിജിനൽ വീഡിയോയ്ക്കു പോലും ഇത്ര വ്യൂ ഇല്ല....'; വ്യാജ വീഡിയോക്കെതിരെ അന്ന രാജൻ

ഉദ്‌ഘാടന പൊതുവേദികളിലെ വസ്ത്രധാരണത്തിൻ്റെ പേരിൽ പലപ്പോഴും ചർച്ചാ വിഷയമാകാറുള്ള നടിയാണ് അന്ന രാജൻ. താരത്തിന്റേതായ പല വീഡിയോകളും സോവിയൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തന്റേതെന്ന വ്യാജേന സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വിഡിയോക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അന്ന രാജൻ.

തന്റെ ശരീരത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ വിഡിയോ എഡിറ്റ് ചെയ്‌ത്‌ പ്രചരിപ്പിച്ചവർക്കെതിരെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരണം. വെള്ള സിൽക്ക് സാരിയും ബ്ലൗസും ധരിച്ച് ഉദ്ഘാടന വേദിയിൽ എത്തിയ അന്ന രാജന്റെ വിഡിയോ ആണ് റീ എഡിറ്റ് ചെയ്‌ത്‌ ശരീരം വളരെയധികം വികലമാക്കി ചിത്രീകരിച്ചിരിക്കുന്നത്. താൻ ഇങ്ങനെയല്ലെന്നും നടി ചൂണ്ടിക്കാട്ടുന്നു.

‘എടാ ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു, ഒറിജിനൽ വിഡിയോയ്ക്കു പോലും ഇത്ര വ്യൂ ഇല്ല. എന്നാലും എന്തിനായിരിക്കും? ഇതുപോലെയുള്ള ഫേക്ക് വിഡിയോകൾ പ്രചരിപ്പിക്കരുത് എന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു’ എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിൽ അന്നാ രാജൻ കുറിച്ചത്. തന്റെ എഡിറ്റ് ചെയ്‌ത വിഡിയോയുടെ സ്ക്രീൻഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ