ഞാൻ ലിവിങ് ടു​ഗെതറാകണമെന്ന് വിചാരിച്ച് വന്നയാളല്ല, എല്ലാം സംഭവിച്ച് പോയതാണ്; ഞാൻ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടാ‌യിരുന്നു: അഭയ ഹിരൺമയി

മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള വേർപിരിയലിന് ശേഷം സൈബർ സ്പേസിൽ പലതവണ അഭയ ബുള്ളിയിങ്ങ് നേരിട്ടിട്ടുണ്ട്. പ്രണയത്തിലായിരുന്നപ്പോൾ ഇരുവരും ലിവിങ് ടുഗെതെർ ആയിരുന്നു.

ഇപ്പോഴിതാ ലിവിങ് ടു​ഗെതർ ജീവിതം നയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് അഭയ. ലിവിങ് ടു​ഗെതർ ജീവിതം നയിച്ചപ്പോൾ താൻ വളരെ ബുദ്ധിമുട്ടിയിരുന്നുവെന്നും പത്ത് വർഷം കൊണ്ട് സമൂഹം ഒരുപാട് മാറിയെന്നതിൽ സന്തോഷമുണ്ടെന്നുമാണ് ഗായിക പറയുന്നത്.

പത്ത് വർഷം മുമ്പ് ലിവിങ് റിലേഷൻഷിപ്പ് നയിച്ചപ്പോൾ ഞാൻ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടാ‌യിരുന്നു. ലിവിങ് ടു​ഗെതർ റിലേഷൻഷിപ്പിന്റേതായ വാല്യു എനിക്ക് അന്ന് കിട്ടിയിരുന്നില്ല. വിവാഹിതയാണെന്ന് എഴുതി ഒപ്പിട്ട പേപ്പറിന്റെ കുറവുണ്ടായിരുന്നു എന്നേയുള്ളായിരുന്നു. ഞാനും എല്ലാവരെയും പോലെ ‍ജീവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒന്ന് കഴിഞ്ഞ് രണ്ടാമതൊരാളോട് ചോദിക്കുമ്പോഴും താൻ ലിവിങ് ടു​ഗെതറാണെന്ന് അവർ പറ‌യുമ്പോൾ പത്ത് വർഷം കൊണ്ട് എത്ര മനോഹരമായാണ് ഡെവലപ്പായിരിക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ലിവിങ് ടു​ഗെതറാകണമെന്ന് വിചാരിച്ച് വന്നയാളല്ല. എല്ലാം എനിക്ക് സംഭവിച്ച് പോയതാണ്. പക്ഷെ അങ്ങനൊരു കാര്യം ഞാൻ ചെയ്തുവെന്നതിൽ ഞാൻ‌ വളരെ പ്രൗഡാണ്. ഞാൻ ഒരു തുടക്കക്കാരിയായല്ലോ എന്നാണ് അഭയ ഹിരൺമയി പറഞ്ഞത്.

Latest Stories

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം