വിക്കലിന്റെ ബുദ്ധിമുട്ടിൽ നിന്നാണ് ഞാൻ സംവിധായകനായത്; മനസ്സ് തുറന്ന് ജൂഡ് ആന്റണി

നടനായും സംവിധായകനായും കഴിവ് തെളിച്ച താരമാണ് ജൂഡ് അന്റണി. നിരവധി ബുദ്ധിമുട്ടുകളിലൂടെ സിനിമയിലേയ്ക്ക് എത്തിയ ജൂഡ് താൻ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മുൻപ് ജോഷ് ടോക്സിൽ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. തനിക്ക് വിക്കലിന്റെ പ്രശ്നമുള്ളയാളാണ്. ഒരു കഥ പറഞ്ഞ് കൺവിൻസ് ചെയ്യിക്കാൻ ഏറ്റവും ആദ്യം വേണ്ടത് അയാൾ വൃത്തിയായി സംസാരിക്കുക എന്നതാണ്.

തനിക്ക് ഒട്ടും പറ്റാത്തത് അതായിരുന്നു. ആദ്യ കാലത്ത് താൻ ഭയങ്കര വീക്ക് ആയിരുന്നു. പിന്നെ അത് തന്റെ സ്ട്രോങ് പോയിന്റ് ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു. പലരും തന്നോടുള്ള എന്നോടുള്ള സിമ്പതി കൊണ്ട് അവർ കഥ കേൾക്കാൻ വേണ്ടി ഇരിക്കും. അങ്ങനെ ഇരുന്നതിൽ നിന്നാണ് വിക്കലാണ് തന്റെ ഏറ്റവും വലിയ പോയിന്റ് എന്ന് തനിക്ക് മനസ്സിലായത്.  തനിക്ക് കുറച്ച് വിക്കലുണ്ട് സർ എന്ന് ആദ്യം പറയും. കുഴപ്പമില്ല മോനേ അവിടെ ഇരുന്നോളൂ എന്ന് പറയും. താനേത് പൊട്ടക്കഥ പറഞ്ഞാലും അയാൾ വിചാരിക്കും പാവം മനുഷ്യൻ അവൻ കഥ പറയട്ടെയെന്ന്.

‘അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ വിനീത് ശ്രീനിവാസന്റെ കൂടെ വർക്ക് ചെയ്തത്. അവിടെ നിന്നാണ് എന്റെ ലൈഫ് മൊത്തം മാറിയത്. അവിടെ നിന്നാണ് അജുവും വിനീതുമായെല്ലാം സൗഹൃദം ഉണ്ടാവുന്നത്. നിവിൻ ഒരു ദിവസം തന്നെ വിളിച്ച് നീ ഒരു പടം ചെയ്യെടാ എന്ന് പറഞ്ഞു. അപ്പോൾ തനിക്ക് ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു. വെറുതെ സംവിധായകനാണെന്ന് പറയാതെ എന്തെങ്കിലും ചെയ്ത് കാണിക്കെന്ന് കൂട്ടുകാർ പറഞ്ഞു. ആ വാശിയിലാണ് സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. പക്ഷെ ചില കാരണങ്ങളാൽ ആ പടം ഓൺ ആയി പെട്ടെന്ന് തന്നെ ഓഫ് ആയിപ്പോയി’

‘അതിന് ശേഷം മൂന്ന് വർഷം കഴിഞ്ഞിട്ടാണ് ഓം ശാന്തി ഓശാന എന്ന സിനിമ ചെയ്തത്. ആദ്യ സിനിമയുടേതായ എല്ലാം പ്രശ്നങ്ങളും ആ സിനിമയിലുണ്ടായിരുന്നു. ബാക്​ഗ്രൗണ്ട് സ്കോർ കഴിയുന്നത് വരെ താൻ വിചാരിച്ചത് ആ സിനിമ പരാജയപ്പെടുമെന്നാണ്. പക്ഷെ തിയറ്ററിൽ നിന്ന് കണ്ടപ്പോൾ ഈ പടം ഹിറ്റായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഒരു സിനിമ സംവിധാനം ചെയ്യണമെന്നേ തന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

മറ്റാരും ചെയ്യാത്തത് ചെയ്യാം എന്നതാണ് തന്റെ വാശി. ആരെങ്കിലും അത് നിനക്ക് പറ്റില്ലെന്ന് പറഞ്ഞാൽ അത് ചെയ്യണമെന്നാണെനിക്ക്. പ്രത്യേകിച്ചും തനിക്ക് ഭയങ്കര വിക്കൽ ഉള്ളത് കൊണ്ട്. അങ്ങനെയാണ് മുത്തശ്ശി​ഗദ എന്ന സിനിമ ചെയ്തത്. തിരുവോണത്തിന്റെ അന്ന് നാല് സൂപ്പർ സ്റ്റാറുകളുടെ സിനിമകളുടെ കൂടെയാണ് ആ സിനിമ ഇറക്കിയത്. എന്നിട്ടും ആ ചിത്രം ഒന്നേകാൽ കോടി രൂപ ആ സിനിമ  കളക്ഷൻ നേടിയിരുന്നു.

‘വിക്കലുള്ളവരുടെ ചിന്തകൾ പോവുന്നത് വളരെ സ്പീഡിൽ ആയിരിക്കും. ചിന്തകളിങ്ങനെ മാറി മാറും വരും. അതൊരിക്കലും നമ്മളുടെ വായിൽ വരുന്ന വാക്കുകളുടെ സ്പീഡിന് അനുസരിച്ച് പോവില്ല. അതുകൊണ്ടാണ് വിക്കൽ വരുന്നതെന്നാണ് തന്റെ കണ്ടുപിടുത്തം. നമുക്ക് ചെയ്യാവുന്നതിന്റെ മാക്സിമം ചെയ്യുക. നമ്മൾ എന്തെങ്കിലും ചെയ്യാൻ വേണ്ടി ജനിച്ചവരാണെന്ന് നമ്മളുടെ ഉള്ളിൽ തന്നെ തോന്നണമെന്നും ജൂഡ് ആന്റണി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ