കഴിഞ്ഞ ദിവസമാണ് രേണു സുധിക്ക് കാൻസർ ആണെന്നുള്ള വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും ഒടുവിൽ ഇക്കാര്യം കഴിഞ്ഞ ദിവസം രേണു സ്ഥിരീകരിക്കുകയും ചെയ്തു. 15-ാം വയസിൽ വന്നൊരു മുഴയാണ് ഇപ്പോൾ കാൻസറായി മാറിയിരിക്കുന്നത്. ചികിത്സക്കായി തനിക്ക് പണം ആവശ്യമാണെന്നും അതാണ് തെറി വിളികൾ കേട്ടിട്ടും സബ്സ്ക്രിപ്ഷനുകളുമായി മുന്നോട്ട് പോയതെന്നും രേണു സുധി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വീട് വെക്കാനായി ഭൂമി നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവയലിനെ കുറിച്ച് രേണു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഒരു സമയത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സോഷ്യൽമീഡിയ വഴി രേണു ബിഷപ്പിനെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. രേണു മാപ്പ് പറഞ്ഞ് അദ്ദേഹവുമായി കുറച്ച് ദിവസം മുമ്പാണ് രമ്യതയിലായത്. ചെയ്ത് പോയതിനെല്ലാം ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവയലിനോട് ക്ഷമ ചോദിക്കുകയാണെന്ന് രേണു സുധി പറഞ്ഞിരുന്നു. ഇനി മുതൽ താൻ കമന്റ്സ് നോക്കുകയില്ലെന്നും മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രമെ ഈ സമയത്ത് എനിക്ക് ചെയ്യാൻ പാടുള്ളു എന്നും രേണു സുധി പറയുന്നു.
ആശുപത്രിയിൽ പോയി ട്രീറ്റ്മെന്റ് ചെയ്യാൻ പോവുകയാണ് എനിക്ക് മുന്നോട്ട് ജീവിക്കണം. ഞാൻ തന്നെയാണ് പപ്പയോട് പറഞ്ഞത് സുധി ചേട്ടൻ്റെ ആണ്ട് ദിവസം പ്രാർത്ഥന ചൊല്ലാൻ തിരുമേനിയെ വിളിക്കണമെന്ന്, ഞങ്ങൾ വിളിച്ചു. അദ്ദേഹം വന്നു. ഇന്നും അദ്ദേഹം വന്നു എനിക്ക് വേണ്ടി പ്രാർത്ഥിച്ചു ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി അതിനെ കാണുന്നു എന്ന് രേണു സുധി പറയുന്നു.
അസുഖ വിവരം അറിഞ്ഞ് തന്നെയാണ് അദ്ദേഹം വന്നത്. ചെയ്ത് പോയതിനെല്ലാം അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. അന്നത്തെ സിറ്റുവേഷൻ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കയോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ പ്രവൃത്തികൾ അദ്ദേഹത്തിന് വേദനയായി മാറിയെങ്കിൽ അതിന് ഞാൻ ക്ഷമയും ചോദിച്ചു. ദൈവീകമായ സന്തോഷമാണ് അദ്ദേഹം വന്നപ്പോൾ അനുഭവപ്പെട്ടത് അദ്ദേഹത്തിന് വലിയൊരു മനസുണ്ട്. അതുകൊണ്ടാണ് അദ്ദേഹം വന്നത്. സഹാചര്യം കൊണ്ടാണ് അന്ന് എന്തൊക്കയോ അദ്ദേഹത്തെ പറയേണ്ടി വന്നത്. നമസ്കാരിക്കാൻ പോയപ്പോൾ അദ്ദേഹം സമ്മതിച്ചില്ല എന്നും രേണു പറയുന്നു.
സുധിയുടെ മൂത്ത മകൻ കിച്ചു വിളിച്ചിരുന്നുവോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു രേണുവിൻ്റെ മറുപടി. അന്ന് കിച്ചു ലൈഫ് സ്റ്റോറി വെളിപ്പെടുത്തിയശേഷം കിച്ചുവും രേണുവും കുടുംബവും അകൽച്ചയിലാണ്. വിരളമായി അനിയൻ റിതുലിനെ കാണാൻ വേണ്ടി മാത്രമാണ് കിച്ചു സുധിലയത്തിലേക്ക് പോകാറുള്ളത്. ഞാൻ തന്നെ അസുഖ വിവരത്തെ കുറിച്ച് തുറന്ന് പറഞ്ഞതുകൊണ്ട് കിച്ചു എന്നെ കാണാൻ വരുമെന്നാണ് എന്റെ വിശ്വാസം. ഈ വിഷയത്തെ കുറിച്ച് കൂടുതൽ ഞാൻ പറയുന്നില്ല. ആ വിഷയത്തെ കുറിച്ച് സംസാരിച്ചാൽ വേറൊരു ഇമോഷണൽ ലെവലിലേക്ക് കാര്യങ്ങൾ പോകും. കിച്ചു അവന്റെ ഇഷ്ടം പോലെ എന്തെങ്കിലും ചെയ്തോട്ടെ. അവൻ വന്നാലും കുഴപ്പമില്ല വന്നില്ലെങ്കിലും കുഴപ്പമില്ല പരാതിപ്പെടാൻ എനിക്ക് താൽപര്യമില്ല എന്നും രേണു സുധി പറയുന്നു…