അത് ആളുകളെക്കൊണ്ട് രണ്ട് തവണ ടിക്കറ്റ് എടുപ്പിക്കാനുള്ള നീക്കമായിരുന്നു; തുറന്നുപറഞ്ഞ് ഹൃദയം ടീം

ദര്‍ശന രാജേന്ദ്രന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം വലിയ പ്രേക്ഷകപ്രീതി തന്നെയാണ് നേടിയത്. തിയേറ്ററില്‍ വിജയമായി ചിത്രം മാറിയതിന്റെ ആഘോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

ഇതിനിടെ ചിത്രം തിയേറ്ററില്‍ പോയി കണ്ട ആളുകള്‍, സിനിമ തീര്‍ന്നു എന്ന് കരുതി ഇന്റര്‍വെല്‍ സമയത്ത് ഇറങ്ങിപ്പോയതിന്റെ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസനും മറ്റ് അണിയറപ്രവര്‍ത്തകരും.

ഇങ്ങനെ ഇറങ്ങിപ്പോയത് കാരണം പടം രണ്ട് തവണ ടിക്കറ്റെടുത്ത് പോയി കണ്ട ആള്‍ക്കാരുമുണ്ട്. ആളുകളെക്കൊണ്ട് രണ്ട് പ്രാവശ്യം ടിക്കറ്റെടുപ്പിക്കാനുള്ള വളരെ തന്ത്രപരമായ നമ്മുടെ ഒരു നീക്കമായിരുന്നു അത്,” സഹസംവിധായകര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഇന്റര്‍വെല്‍ ആയപ്പൊഴേക്കും ‘നല്ലപടം’ എന്ന് പറഞ്ഞ് വടകരയിലെ ഒരു തിയേറ്ററില്‍ നിന്ന് ആളുകള്‍ ഇറങ്ങിപ്പോവുകയായിരുന്നു എന്ന് അറിഞ്ഞു. എന്നിട്ട് തിയേറ്ററിന്റെ ഗേറ്റ് വരെ എത്തിയിട്ട്, ഇത് ഇന്റര്‍വെല്‍ ആയിട്ടേ ഉള്ളൂ എന്ന് അറിഞ്ഞപ്പൊ അവര് തിരിച്ചുവന്ന് ബാക്കി കാണുകയായിരുന്നു,” സംവിധായകന്‍ വിനീത് പറഞ്ഞു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി