ഒരു ദിവസത്തേക്ക് സിൽക്ക് സ്മിതയെ കിട്ടാന്‍ എത്ര കൊടുക്കണം? കർഷകന്റെ ചോദ്യത്തെ കുറിച്ച് സംവിധായകൻ വി. ശേഖർ

സിൽക്ക് സ്മിതയുടെ പോസ്റ്ററുകൾ മാത്രം കണ്ടാൽ മതിയായിരുന്നു ഒരു കാലത്ത് തിയേറ്ററുകൾ നിറയാൻ. സൂപ്പർ സ്റ്റാറുകളുടെ സിനിമ വിജയിക്കണമെങ്കിൽ പോലും സിൽക്കിന്റെ സാന്നിധ്യം വേണം. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും അവർക്കായി സൂപ്പർ താരങ്ങൾ വരെ കാത്തിരുന്നു. രജനീകാന്ത്, കമൽഹാസൻ തുടങ്ങി നിരവധി നടന്മാർക്കൊപ്പം നദി അഭിനയിച്ചിട്ടുണ്ട്.

വിജയലക്ഷ്മി എന്നാണ് സിൽക്ക് സ്മിതയുടെ യഥാർത്ഥ പേര്. ആന്ധ്രാപ്രദേശ് സ്വദേശിയായ താരം ദാരിദ്ര്യം മൂലമാണ് തമിഴ്നാട്ടിൽ എത്തിയത്. അതിനുശേഷം സിനിമ ഭരിച്ചു എന്നത് ശ്രദ്ധേയമാണ്. സിൽക്ക് കാൾ ഷീറ്റ് കിട്ടിയാൽ സിനിമ വിജയിക്കുമെന്നായിരുന്നു അന്ന് പറയപ്പെട്ടിരുന്നത്.

എന്നാൽ താരത്തിന് ലൊക്കേഷനിൽ വച്ച് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറയുകയാണ് സംവിധായകൻ വി ശേഖർ. അദ്ദേഹം സംവിധാനം ചെയ്ത സിനിമയിലെ ഒരു ഭാഗം ചിത്രീകരിക്കുന്നതിനായി ഗ്രാമത്തിലേക്ക് പോകേണ്ടി വരികയും അവിടെയുള്ള ഒരു വീട്ടിൽ നടിയ്ക്ക് താമസം ഏർപ്പാടാക്കുകയും ചെയ്തിരുന്നു.

സിൽക്ക് സ്മിത വന്നിട്ടുണ്ടെന്ന് അറിഞ്ഞ് ആളുകൾ ലൊക്കേഷനിലേക്ക് വരികയും കൂട്ടത്തിൽ ഉണ്ടായിരുന്ന കുറച്ച് കർഷകർ എത്ര ചെലവാകുമെന്ന് ചോദിക്കുകയും ചെയ്തു. ഒരു സിനിമ നിർമ്മിക്കാൻ എത്ര തുക ആവശ്യമായി വരുമെന്ന് ചോദിക്കുകയാണെന്നാണ് താൻ കരുതിയതെന്ന് ശേഖർ പറയുന്നു. എന്നാൽ സിൽക്ക് സ്മിതയ്ക്ക് ഒരു ദിവസത്തെ വിലയെന്താണെന്നായിരുന്നു അവർ ചോദിച്ചത്. സിൽക്ക് അങ്ങനെയുള്ള ആളല്ല എന്നുപറഞ്ഞ് അവരെ പറഞ്ഞയച്ചുവെന്നും സംവിധായകൻ പറഞ്ഞു.

വിനു ചക്രവർത്തി സംവിധാനം ചെയ്ത വണ്ടിച്ചകരം എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലെ ‘സിൽക്ക്’ എന്ന കഥാപാത്രത്തെ ആരാധകർ ചേർത്തുപിടിച്ചതോടെ സ്മിത എന്ന പേരിനൊപ്പം ‘സിൽക്ക്’ എന്ന പേരും വന്നു. അന്നുമുതൽ അവൾ സിൽക്ക് സ്മിതയായി.

തമിഴിലാണ് സിൽക്ക് സ്മിത അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിദ്യാഭ്യാസം കുറവാണെങ്കിലും എന്തും പെട്ടെന്ന് ഗ്രഹിക്കാനുള്ള സ്വാഭാവിക കഴിവ് സിൽക്ക് സ്മിതയ്ക്കുണ്ടായിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ