ഡിപ്രഷന് ഗുളിക കഴിക്കുമ്പോഴും ചിരിച്ച മുഖവുമായി നിന്നു, കേസിലെ നടപടികളില്‍ സന്തോഷമില്ല.. നിവൃത്തികേട് കൊണ്ട് മുന്നോട്ട് പോവുകയാണ്: ഹണി റോസ്

തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി ഹണി റോസ്. കുറച്ച് ഉത്കണ്ഠ കൂടുതല്‍ ഉണ്ടെങ്കിലും തന്നില്‍ ഒരു പോരാളിയുണ്ട്. അതുകൊണ്ടാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് കൊടുക്കാന്‍ സാധിച്ചതും പോരാടാന്‍ തീരുമാനിച്ചതും എന്നാണ് ഹണി റോസ് പറയുന്നത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വയിലാണ് ഹണി റോസ് പ്രതികരിച്ചത്.

എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഇതിനെ നേരിടണം എന്ന തീരുമാനം എടുത്തത്. മനസമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാനുള്ള എല്ലാ സാഹചര്യവും എനിക്കുണ്ട്. എന്നിട്ട് പോലും മനസിന് ഭയങ്കര ബുദ്ധിമുട്ട്, ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വരുന്നു, ഇതിന്റെ കാരണം എന്തെന്ന് മനസിലാകുന്നില്ല. ഇതെല്ലാം നമ്മളെ ബാധിക്കുന്നു എന്നത് റിയാലിറ്റിയാണ്.

മാനിസകമായി ഭയങ്കര ബുദ്ധിമുട്ട് അനുഭവിച്ചു, ആ സമയങ്ങളില്‍ മെന്റല്‍ സ്‌ട്രെസും ഭയങ്കരമായിരുന്നു. പുറത്തു കാണുമ്പോള്‍ എന്നെ ചിരിച്ച മുഖവുമായി നിങ്ങള്‍ കാണുമെങ്കിലും നിങ്ങള്‍ അറിയാത്തൊരു ബുദ്ധിമുട്ട് മാറി നിന്ന് നേരിടുന്നുണ്ട് എന്നത് റിയാലിറ്റിയായിരുന്നു. കുറച്ച് ഉത്കണ്ഠ കൂടുതലുള്ള ആളാണ് ഞാന്‍. പക്ഷേ ഉള്ളിലൊരു പോരാളി കൂടി ഉണ്ട്.

അവസാനം ഇതിനെതിരെ പോരാടാന്‍ തീരുമാനിച്ചപ്പോള്‍ മനസില്‍ നിന്നും വലിയൊരു ഭാരം ഇറക്കിവച്ചതു പോലെയായിരുന്നു. ആ മെന്റല്‍ സ്‌ട്രെസ് ഇപ്പോഴും ഉള്ളില്‍ തന്നെയുണ്ട്. ഒരു വാക്കുകൊണ്ട് പോലും ആരെയും ഉപദ്രവിക്കണമെന്ന് ആഗ്രഹമില്ലാത്ത ആളാണ് ഞാന്‍. നിവൃത്തികേട് കൊണ്ട് മുന്നോട്ടു പോയതാണ്. കേസിലെ നടപടികളില്‍ പ്രത്യേകിച്ച് സന്തോഷവുമില്ല. ഒരു മുന്നറിയിപ്പ് കൊടുക്കുക എന്നതു മാത്രമായിരുന്നു ചിന്ത.

ഒരു വ്യക്തിയുടെ പേഴ്‌സനാലിറ്റിയോ സ്വഭാവമോ ഒന്നും അയാള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയില്ല. നിങ്ങള്‍ നാടന്‍ വസ്ത്രം ധരിച്ചാല്‍ മാത്രമേ നല്ല സ്ത്രീയായി മാറൂ എന്നൊക്കെയുള്ള ചിന്താഗതി ഇപ്പോഴും വച്ചു പുലര്‍ത്തുന്ന ആളുകള്‍ ഉണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട് എന്നാണ് ഹണി റോസ് പറയുന്നത്.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ