വച്ചുകെട്ടിയാല്‍ എന്താണ് പ്രശ്‌നം? എന്റെ ശരീരത്തില്‍ എനിക്ക് എന്ത് ചെയ്യാനും അവകാശമുണ്ട്: ഹണി റോസ്

തന്റെ ശരീരഭാഗങ്ങള്‍ വച്ചു കെട്ടലാണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടി ഹണി റോസ്. തന്റെത് വച്ചു കെട്ടല്‍ ആണെങ്കില്‍ തന്നെ ആര്‍ക്കാണ് അതില്‍ പ്രശ്‌നം എന്നാണ് ഹണി റോസ് ചോദിക്കുന്നത്. തന്റെ ശരീരത്തില്‍ എന്ത് ചെയ്യാനും തനിക്ക് അധികാരമുണ്ട് എന്നാണ് ഹണി റോസ് പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

വച്ചുകെട്ടിയാണ് നടി പലയിടത്തും പോകുന്നതെന്ന് ചിലര്‍ പറയാറുണ്ട്, ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ഹണിയോടുള്ള ചോദ്യം. ”വച്ചുകെട്ടിയാല്‍ എന്താണ് പ്രശ്‌നം. ഇനി ഞാന്‍ വച്ചുകെട്ടി പോയാല്‍ അത് ആരെയാണ് ബാധിക്കുന്നത്? അത് എന്നെ ബാധിച്ചാല്‍ പോരെ. ഇതൊക്കെ ഇവരെ എങ്ങനെയാണ് ബാധിക്കുന്നത്.”

”എന്റെ ശരീരത്തില്‍ ഞാന്‍ നൂറ് ശതമാനം അഭിമാനിക്കുന്നു. ഇനി എനിക്ക് വച്ചുകെട്ടണമെന്ന് തോന്നിയാല്‍ വച്ചുകെട്ടാനും എനിക്ക് അധികാരവും അവകാശവുമുണ്ട്. ഞാന്‍ എന്റെ ശരീരത്തിലല്ലേ ചെയ്യുന്നത്. വേറെ ആരുടെയും ശരീരത്തില്‍ അല്ലല്ലോ. ഇത് എന്ത് വൃത്തികേടാണ്. ഇതൊക്കെ ഞാന്‍ എങ്ങനെ തെളിയിക്കും.”

”കെട്ടിയൊരുങ്ങി നടന്നാല്‍ നിങ്ങളെ തെറി വിളിക്കാന്‍ ഞങ്ങള്‍ക്ക് അധികാരമുണ്ടെന്നത് ഭയങ്കര ഫ്രസേ്ട്രറ്റഡ് ആയ കുറച്ച് ആളുകള്‍ ഉണ്ടാക്കിയെടുക്കുന്ന ചിന്താഗതിയാണ്. എന്നാല്‍ അങ്ങനെ യാതൊരു അധികാരവും നിങ്ങള്‍ക്കില്ല. അതിനെതിരെ ശക്തമായ നിയമമുണ്ട്. ആ നിയമം അതിന്റെ ജോലി ചെയ്യും. മറ്റുള്ളവരോട് മാന്യമായി പെരുമാറാന്‍ ശ്രമിക്കുക.”

”ഒരു സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്ന് മനസിലാക്കണം. എന്റെ ശരീരത്തില്‍ എനിക്ക് എന്ത് ചെയ്യാനും അവകാശമുണ്ട്” എന്നാണ് ഹണി റോസ് പറയുന്നത്. അതേസമയം, നേരത്തെയും ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്കെതിരെ പ്രതികരിച്ച് ഹണി റോസ് രംഗത്തെത്തിയിട്ടുണ്ട്. റേച്ചല്‍ എന്ന ചിത്രമാണ് ഹണി റോസിന്റെതായി ഇനി തിയേറ്ററില്‍ എത്താനുള്ളത്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ