ഉദ്ഘാടനത്തിന് ഭയങ്കര പോസിറ്റീവ് വൈബ് ആണ്.. ഒരു ഉദ്ഘാടനത്തിന് എത്ര കിട്ടും?; തുറന്നു പറഞ്ഞ് ഹണി റോസ്

‘ഈ വര്‍ഷത്തെ മികച്ച ഉദ്ഘാടക’ എന്ന ട്രോളുകള്‍ പങ്കുവച്ച് ഹണി റോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ വര്‍ഷം ഹണി റോസ് ചെയ്ത ഉദ്ഘാടനങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതോടെയാണ് താരത്തിനെതിരെ ട്രോളുകള്‍ ഉയര്‍ന്നത്.

രസകരമായ ട്രോളുകള്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച് ഹണി റോസും ആ വൈബിനൊപ്പം ചേര്‍ന്നിരുന്നു. സിനിമയേക്കാള്‍ കൂടുതലായി ഉദ്ഘാടനങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതിന്റെ കാരണമാണ് ഹണി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു പരിപാടി വൈറലായതോടെ തനിക്ക് കുറെ ഉദ്ഘാടനങ്ങള്‍ വരികയായിരുന്നു എന്നാണ് ഹണി പറയുന്നത്.

കുറെ സിനിമകള്‍ ചെയ്യുമ്പോള്‍ നമ്മള്‍ വരുന്നുവെന്ന് പറയുമ്പോള്‍ കാണാന്‍ ആളുകള്‍ക്കൊക്കെ ഇഷ്ടമാണ്. പക്ഷെ കുറെ നാള്‍ അനക്കമില്ലാതെ, ഫോട്ടോകള്‍ ഒന്നും ഇടാതെ ഇരുന്ന ശേഷം ചെല്ലുമ്പോള്‍ ആള്‍ക്കൂട്ടം കുറവായിരിക്കും. താനിപ്പോള്‍ പതിനേഴ് വര്‍ഷമായില്ലേ.

സിനിമ ചെയ്യുന്ന സമയം തൊട്ട് തന്നെ ഉദ്ഘാടനങ്ങളും തന്റെ കൂടെ തന്നെയുണ്ട്. അന്ന് പക്ഷെ സോഷ്യല്‍ മീഡിയ ഒന്നുമില്ലല്ലോ. ലുലുവില്‍ ഒരു ഫംഗ്ഷന്‍ ചെയ്തതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായിരുന്നു. അതിന് ശേഷമാണ് ഉദ്ഘാടനങ്ങള്‍ കൂടിയത് എന്നാണ് ഒരു അഭിമുഖത്തില്‍ ഹണി റോസ് പറയുന്നത്.

ഒരു ഉദ്ഘാടനത്തിന് എത്ര രൂപയാണെന്ന അവതാരകയുടെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് വലിയ കുഴപ്പമില്ലാതെ, ബുദ്ധിമുട്ടൊന്നുമില്ലാതെ ജീവിച്ചു പോവുകയാണ് എന്നായിരുന്നു താരത്തിന്റെ മറുപടി. ഉദ്ഘാടനത്തിന് ഭയങ്കര പോസിറ്റീവ് വൈബാണെന്നാണ് ഹണി റോസ് പറയുന്നത്.

ഒരുപാട് സന്തോഷിക്കുന്ന മുഖങ്ങളായിരിക്കും ചുറ്റുമെന്നും ഹണി റോസ് വ്യക്തമാക്കി. അതേസമയം, ‘മോണ്‍സ്റ്റര്‍’ ആണ് ഹണിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. സിനിമ ഫ്‌ളോപ്പ് ആയിരുന്നുവെങ്കിലും സ്വവര്‍ഗാനുരാഗിയായി എത്തിയ ഹണിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ