ലൈഫ് പാര്‍ട്ട്ണര്‍ വേണം പക്ഷേ, വിവാഹത്തോട് താത്പര്യമില്ല; കാരണം തുറന്നുപറഞ്ഞ് ഹണി റോസ്

തന്റെ വിവാഹത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും ഒക്കെ സംസാരിക്കുകയാണ് ഹണി. ജീവിതത്തില്‍ പ്രണയിക്കണം എന്നൊക്കെ ഏറെ ആഗ്രഹിച്ചിരുന്നതാണ് എന്നാല്‍ ഇതുവരെ അങ്ങനെയൊരു ഭാഗ്യം ഉണ്ടായിട്ടില്ല എന്നാണ് ഹണി പറയുന്നത്. ചെറുപ്പം മുതലേ വിവാഹം കഴിക്കണമെന്ന ആഗ്രഹം തനിക്കില്ലായിരുന്നെന്നും ഹണി വ്യക്തമാക്കുന്നു.

ചെറുപ്പത്തില്‍ എനിക്ക് ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. ഇവരോട് ആരോടും ഞാന്‍ അങ്ങോട്ട് പോയി പറഞ്ഞതല്ല, മറിച്ച് എന്നോട് പറഞ്ഞവരില്‍ ചിലരോട് എനിക്ക് ഇഷ്ടം തോന്നിയതാണ്. ഐ ലവ് യു എന്നൊക്കെ ആദ്യം കേള്‍ക്കുമ്പോള്‍ ദേഷ്യം വരും. കലിപ്പ് നോട്ടമൊക്കെ നോക്കി പലരേയും പേടിപ്പിക്കും. പക്ഷേ പിന്നീട് ചിലരോടൊക്കെയുള്ള ആ ദേഷ്യമൊക്കെ മാറും.

ചെറുപ്പം മുതലേ കല്യാണം കഴിക്കണമെന്ന് ഒരു ആഗ്രഹം എനിക്കില്ല. കല്യാണവും അതിന്റെ ബഹളങ്ങളും ഒന്നും എനിക്ക് ഇഷ്ടമല്ല. സത്യത്തില്‍ ആളുകള്‍ ആര്‍ഭാടം കാണിക്കുന്നതിനു വേണ്ടിയാണ് കല്യാണം കഴിക്കുന്നത് തന്നെ.

എന്നെക്കൊണ്ട് ഒരിക്കലും അങ്ങനെ ചിന്തിക്കാന്‍ പോലും പറ്റില്ല. ഇതില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട് താനും. എന്റെ കല്യാണത്തെ കുറിച്ച് മാത്രമല്ല മറ്റുള്ളവരുടെ കല്യാണങ്ങള്‍ക്ക് പോകുന്നതും എനിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല.

ഇന്നുവരെ ആരും കല്യാണം ആസ്വദിച്ചു ചെയ്യുന്നതായി കണ്ടിട്ടില്ല. ആളും തിരക്കും ബഹളങ്ങളും ക്യാമറയും, അങ്ങനെ ചുറ്റും തിരക്കിനിടയില്‍ മാത്രം നില്‍ക്കുന്ന കുറെ നേരമാണ് കല്യാണം. ഇതൊക്കെ കുറെ പൈസ ഉള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതുപോലെ മാത്രമേ ഇതുവരെ തോന്നിയിട്ടുള്ളൂ. ഒരു പാര്‍ട്ണറെ വേണം അത് വിവാഹത്തിലൂടെ വേണമെന്ന് പക്ഷേ ആഗ്രഹിക്കുന്നില്ല എന്നും ഹണി കൂട്ടിച്ചേര്‍ത്തു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്