ടാലന്റ് മാത്രം പോരാ, കാസ്റ്റിങ് കൗച്ചിന് വഴങ്ങേണ്ട അവസ്ഥയാണ്.. മറുപടി പറഞ്ഞാല്‍ ആ ഭാഗത്തേക്ക് വരില്ല: ഹണി റോസ്

മലയാള സിനിമയില്‍ അഭിനയിക്കാന്‍ ടാലന്റ് ഉണ്ടായാല്‍ മാത്രം പോരാ, കാസ്റ്റിങ് കൗച്ചിന് വഴങ്ങേണ്ടിയും വരുമെന്ന് നടി ഹണി റോസ്. നോ പറയുന്നതോടെ അവസരം നഷ്ടമാകും. എന്നാല്‍ നോ പറയാന്‍ പേടിക്കേണ്ടതില്ല, ശാരീരികമായ അതിക്രമം ഉണ്ടാകുന്നത് വിരളമാണ് എന്നും ഹണി റോസ് പറയുന്നുണ്ട്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് സംസാരിച്ചത്.

”എന്റെ അറിവില്‍ ഫോണ്‍ കോളിലൂടെയോ നേരിട്ടോ സംസാരിക്കുകയാവും ചെയ്യുക. നമുക്ക് അതിന് മറുപടി പറയാന്‍ സാധിക്കില്ലേ? വ്യക്തമായി മറുപടി നല്‍കും. പിന്നെ ആ മനുഷ്യന്‍ മുന്നിലേക്ക് വരില്ല. അപ്പോഴും അവസരത്തിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടാകുമെന്നത് അവിടെ കിടക്കുന്നു. അതോടെ ആ പടത്തിലേക്കും ആ വ്യക്തിയുടെ സിനിമകളിലേക്കും നമ്മളെ വിളിക്കാതാകും.”

”കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വൃത്തിക്കേട് നമ്മള്‍ കഴിവുള്ള ആളാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് തയ്യാറായാലേ വര്‍ക്കുള്ളൂ എന്ന അവസ്ഥയാണ്. പുതിയ ആളായി ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ നമ്മള്‍ എസ്റ്റാബ്ലിഷ് ആയിരിക്കില്ല. അപ്പോഴായിരിക്കും ഈ ചൂഷണം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരിക.”

”പേടിക്കേണ്ടതായ സാഹചര്യം ഒരു മേഖലയിലും ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരാളെ ശാരീരികമായി ആക്രമിക്കുന്ന തരത്തില്‍ എത്തിയാല്‍ മാത്രമേ അത്തരമൊരു സാഹചര്യം ഉണ്ടെന്നു പറയാനാകൂ. വളരെ വിരളമായേ അത്തരം സാഹചര്യങ്ങളെ കുറിച്ച് കേട്ടിട്ടുള്ളൂ. എന്നെ സംബന്ധിച്ചടുത്തോളം, ഒരു ഫോണ്‍ കോളിലാകും അത് വരിക.”

”അതിന് നമുക്ക് വ്യക്തമായി ഒരു മറുപടി പറയാന്‍ പറ്റുമല്ലോ, അല്ലേ? പിന്നെ ആ മനുഷ്യന്‍ ആ ഭാഗത്തേക്ക് വരില്ല. പക്ഷെ, നിങ്ങള്‍ക്ക് വരുന്ന അവസരം കിട്ടുമോ ഇല്ലയോ എന്ന ചോദ്യമുണ്ടാകും. എന്നാലിവിടെ പേടിക്കേണ്ടതില്ല. അവസരത്തിന്റെ വിഷയം അതിനിടയിലുണ്ടാകും” എന്നാണ് ഹണി റോസ് പറയുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ