ബോഡി ഷെയ്മിംഗിന്റെ ഭയാനകമായ വേര്‍ഷനാണ് നടക്കുന്നത്, പാന്റ് എവിടുന്നാണ് എന്നൊക്കെയാണ് ചോദിക്കുന്നത്: ഹണി റോസ്

ബോഡി ഷെയ്മിംഗിന്റെ ഭയാനാകമായ വേര്‍ഷനാണ് തനിക്കെതിരെ നടക്കുന്നതെന്ന് ഹണി റോസ്. കമന്റിടുന്നതില്‍ മിക്കവരും ഫേക്ക് ആയിരിക്കും. താന്‍ പാന്റ്‌സ് ഉപയോഗിക്കുന്നതിന് എതിരെയും കമന്റുകള്‍ വരുന്നുണ്ട്. ഈ പാന്റ് എവിടുന്നാണ് എന്നൊക്കെയാണ് ചോദിക്കുന്നത് എന്നാണ് ഹണി റോസ് പറയുന്നത്.

ബോഡി ഷെയ്മിംഗിന്റെ ഭയാനകമായ വേര്‍ഷനാണ് നടക്കുന്നത്. സെര്‍ച്ച് ചെയ്യാറില്ല, താനെ മുന്നിലേക്ക് വരുമല്ലോ ഇതൊക്കെ. ഇതെന്താണ് ഇങ്ങനെ വരുന്നത് എന്ന് ചിന്തിച്ചിരുന്നു. പിന്നിലെ ഇതിലൊക്കെ എന്ത് ചെയ്യാനാണ്? എന്താണ് തെളിയിക്കേണ്ടത്? ഒന്നും ചെയ്യാനില്ല. ബോഡി ഷെയ്മിംഗിന്റെ എക്സ്ട്രീം ലെവല്‍.

ഇതൊക്കെ എഴുതുന്നവര്‍ തന്നെ ചിന്തിക്കേണ്ടതാണ്. ഇത്രയൊക്കെ വേണമോ, കുറേക്കൂടി പോസിറ്റീവായൊരു അന്തരീക്ഷത്തില്‍ ജീവിക്കുന്നതല്ലേ നല്ലത്. ഇതൊക്കെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന്റെ ചെറിയൊരു വിഭാഗം ആളുകള്‍ മാത്രമാണിത് ചെയ്യുന്നത്. കമന്റിടുന്നതില്‍ മിക്കവരും ഫേക്ക് ആയിരിക്കും.

അത് അവസാനിക്കണമെന്ന് വളരെയധികം ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെയെന്ന് അറിയില്ല. ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ മുതല്‍ ഇത് കേള്‍ക്കുന്നുണ്ട്. പ്രശ്സതമായൊരു ഡയലോഗ് വരെയുണ്ട്. ഈയ്യടുത്ത് താന്‍ ഒരു പാന്റ് യൂസ് ചെയ്യുന്നു എന്നാണ് പറയുന്നത്. ഈ പാന്റ് എവിടുന്നാണ് എന്നൊക്കെയാണ് ചോദിക്കുന്നത്.

എന്നാല്‍ എന്നെ ഇതൊന്നും ഇപ്പോള്‍ അലട്ടാറില്ല. ചോദിക്കുമ്പോള്‍ മറുപടി പറയുന്നു എന്നല്ലാതെ. അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞുവെന്ന് ചിന്തിക്കാന്‍ തുടങ്ങിയാല്‍ നമുക്ക് മുന്നോട്ട് പോവുക സാധ്യമാകില്ല. പറയുന്നവര്‍ പറയട്ടെ, അവരത് ആസ്വദിക്കുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എന്നാണ് ഹണി റോസ് പറയുന്നത്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ