പ്രേക്ഷകരെ വളരെ മനോഹരമായി പറ്റിക്കുക, അതില്‍ വിജയിച്ച സിനിമയാണ് പുലിമുരുകന്‍: ജോസഫ് നെല്ലിക്കല്‍

പ്രേക്ഷകരെവളരെ മനോഹരമായി പറ്റിക്കുന്നിടത്താണ് സിനിമയുടെ വിജയമെന്ന് കലാസംവിധായകന്‍ ജോസഫ് നെല്ലിക്കല്‍. അത്തരത്തില്‍ മലയാളത്തില്‍ വിജയിച്ച സിനിമയാണ് മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെന്നും ജോസഫ് നെല്ലിക്കല്‍ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലാലേട്ടനും മമ്മൂക്കയും ഒക്കെ ഇടിക്കുമ്പോള്‍ ഇടി കൊള്ളുന്നില്ലെന്ന് കുഞ്ഞു കുട്ടികള്‍ക്ക് വരെ അറിയാം. ഹീറോ വില്ലനെ കുത്തുമ്പോള്‍ കുത്ത് കൊള്ളുന്നില്ലെന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ചോര വരുമ്പോള്‍ അത് ഒറിജിനല്‍ ചോര അല്ലെന്നും എല്ലാവര്‍ക്കും അറിയാം. ഇത് കാണുന്ന പ്രേക്ഷകന്‍, ഇത് ഞങ്ങളെ പറ്റിക്കുന്നതാണ് എന്ന് അറിഞ്ഞിട്ടാണ് സിനിമ കാണാന്‍ വരുന്നത്.

ആ പറ്റിക്കുന്ന സാധനം യഥാര്‍ത്ഥമല്ലെങ്കില്‍ അവിടെ പരാജയമാണ്. വളരെ മനോഹരമായി പറ്റിക്കുക. അതാണ് സിനിമ. അങ്ങനെ സിനിമയിലൂടെ പ്രേക്ഷകനെ കൊണ്ടുപോകുന്നിടത്താണ് സിനിമ വിജയിക്കുന്നത്. അതില്‍ വിജയിച്ച സിനിമയാണ് പുലിമുരുകന്‍. ജനങ്ങള്‍ അതുവരെ കാണാത്ത ഒരു പശ്ചാത്തലമായിരുന്നു ആ സിനിമയുടേത്.

സിനിമയില്‍ ആദ്യം പുലിയെ തന്നെയായിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍ പുലിയുടെ വേഗതയോട് മത്സരിക്കാന്‍ ക്യാമറയ്ക്ക് പറ്റില്ല എന്നത് കൊണ്ടാണ് പിന്നീട് അത് കടുവയായത്. കടുവയെ വരയന്‍പുലി എന്നും വിളിക്കും. അങ്ങനെയാണ് ആ പ്രശ്‌നം സോള്‍വ് ചെയ്തത്. അങ്ങനെ ഞങ്ങള്‍ കടുവയെ കാണുന്നതിന് വിയറ്റ്‌നാമില്‍ പോയി. അപ്പോഴാണ് കടുവയുടെ ഭീകരത മനസിലാകുന്നത്.

അതിന്റെ ഭാരം 500 കിലോയ്ക്ക് മുകളിലാണ്. കടുവ അടിച്ച് കഴിഞ്ഞാല്‍ അതിന്റെ മൂന്നിരട്ടിയാണ് ആ അടിയുടെ പവര്‍ വരുന്നത്. ആ കടുവയെ ഹോള്‍ഡ് ചെയ്തുകൊണ്ട് അഭിനയിക്കുന്നതിന് ഒരാള്‍ക്കും പറ്റില്ല. അതിന് വേണ്ടുന്ന ഡമ്മിയൊക്കെ ഒരുക്കി- ജോസഫ് നെല്ലിക്കല്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ