അന്ന് ദിലീപിന്റെ നായികയാക്കിയില്ല ; ഇന്ന് കോടികൾ വാങ്ങുന്ന സൂപ്പർ താരം !

മലയാള സിനിമയിലെ നിരവധി നടിമാർ ജനപ്രിയ നായകനായ ദിലീപിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം നടത്തിയിട്ടുണ്ട്. അതിൽ പലരും പ്രശസ്തരാവുകയും ചെയ്തിട്ടുണ്ട്. മഞ്ജു വാര്യർ, കാവ്യ മാധവൻ, ഭാവന, നവ്യ നായർ, മീര ജാസ്മിൻ, നിത്യ ദാസ്, സംവൃത, മീര നന്ദൻ, ലക്ഷ്മി തുടങ്ങി നിരവധി പേരാണ് ദിലീപ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച് തുടക്കം കുറിച്ചത്. അഭിനയിക്കുമ്പോൾ ദിലീപുമായി വളരെ മികച്ച കെമിസ്ട്രി ഉണ്ടേ എന്നതാണ് പലരുടെയും പ്രത്യേകത. കുടുംബ പ്രേക്ഷകരെയോ യുവ പ്രേക്ഷകരെയോ ലക്ഷ്യം വെച്ചുള്ള ദിലീപിന്റെ സിനിമകളിലൂടെ നടിമാർ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചിലർക്ക് ദിലീപിന്റെ നായികയാകാൻ സാധിക്കാതെയും പോയിട്ടുണ്ട്. എന്നാൽ ദിലീപിന്റെ നായികയാകാൻ കഴിയാതെ മടങ്ങി, ഇന്ന് തെന്നിന്ത്യ മുഴുവൻ അറിയുന്ന സൂപ്പർ ഹിറ്റ് നായികയായി മാറിയ ഒരു നടിയുണ്ട്.

2008ൽ പുറത്തിറങ്ങിയ ‘ക്രെയ്‌സി ഗോപാലൻ’ എന്ന സിനിമയുടെ എറണാകുളത്തു വച്ച് നടന്ന ഓഡിഷനിൽ പങ്കെടുക്കാൻ അമ്മയോടൊപ്പം ഒരു പെൺകുട്ടി വരികയും വളരെ നന്നായി അഭിനയിക്കുകയും ചെയ്തു. സ്ക്രീൻ ടെസ്റ്റിൽ വളരെ നന്നായി അഭിനയിച്ചെങ്കിലും ആ നടിയെ അവസാനം വേണ്ടെന്ന് വെച്ചു. സ്‌ക്രീനിൽ കുറച്ചു കൂടി സൗന്ദര്യം തോന്നിപ്പിക്കുന്ന, കുറച്ചു കൂടി ഉയരവും പ്രായവും ഉള്ള നടിയെ ആയിരുന്നു നായികയാകാൻ വേണ്ടിയിരുന്നത്. ശേഷം തെലുങ്ക് നടിയായ രാധ വർമയാണ് സിനിമയിൽ ഡയാന ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ അന്ന് സ്ക്രീൻ ടെസ്റ്റിന് വന്ന് ദിലീപിന്റെ നായികയാകാതെ പോയ ആ നടിയാണ് തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത. സിനിമയുടെ സംവിധായകനായ ദീപു കരുണാകരൻ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ക്രേസി ഗോപാലൻ ഇറങ്ങി രണ്ടു വർഷംകൂടി കഴിഞ്ഞാണ് സമാന്ത സിനിമാ പ്രവേശം നടത്തുന്നത്. അതിനുശേഷം താരത്തിന്റെ അഭിനയജീവിതത്തിൽ വൻകുതിപ്പാണ് ഉണ്ടായത്. ഇന്നിപ്പോൾ വർഷങ്ങൾക്കിപ്പുറം കോടികൾ വാങ്ങുന്ന നായികയായി മാറിയിരിക്കുകയാണ് സാമന്ത. ആരോഗ്യപരമായ ചില കാരണങ്ങളാല്‍ നടി തന്റെ കരിയറില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഇതിന് ശേഷം വീണ്ടും പൊതുവേദികളിൽ സജീവമാകാൻ തുടങ്ങി.

Latest Stories

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി