പരാതി ന്യായമാണെങ്കില്‍ പരിഹരിക്കണം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി 'അമ്മ'യ്ക്ക് ബന്ധമില്ല: സിദ്ദിഖ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ താരസംഘടനയായ ‘അമ്മ’യ്ക്ക് പ്രത്യേക അഭിപ്രായമില്ലെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മ സംഘടനയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും പരാതിക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ന്യായമുള്ളതാണെങ്കില്‍ പരിഹരിക്കപ്പെടണമെന്നും സിദ്ദിഖ് പറഞ്ഞു.

കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിദ്ദിഖ് സംസാരിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്ന് സംഘടന അന്വേഷിച്ചിട്ടില്ല എന്നും സിദ്ദിഖ് വ്യക്തമാക്കി. അതേസമയം ദിലീപ് അമ്മയുടെ മെമ്പര്‍ അല്ല എന്നും അമ്മ നടത്തുന്ന പരിപാടിയില്‍ ദിലീപ് പങ്കെടുക്കില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

വയനാട് ദുരിതബാധിതരെ സഹായിക്കാനായി അമ്മ ഓഗസ്റ്റ് 20ന് അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് മെഗാ ഷോ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ലഭിക്കുന്നതിന്റെ ഒരു വിഹിതം ദുരിതബാധിതര്‍ക്ക് നല്‍കാന്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

മോഹന്‍ലാലിനെ അധിക്ഷേപിച്ച സംഭവത്തില്‍ യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്സിനെ അറസ്റ്റ് ചെയ്ത കാര്യവും സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു. വയനാട് ദുരന്ത മേഖല സന്ദര്‍ശിച്ചതിന് നടനും ലെഫ്റ്റനന്റ് കേണലുമായ മോഹന്‍ലാലിനെ അധിക്ഷേപിച്ച സംഭവത്തില്‍ യൂട്യൂബര്‍ അജു അലക്സിനെ അറസ്റ്റ് ചെയ്തു.

ആര്‍ക്കും ആരെയും അധിക്ഷേപിക്കാമെന്ന രീതി ശരിയല്ല. മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചത് പുണ്യ പ്രവൃത്തിയാണ്. വ്യക്തി താത്പര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അദ്ദേഹത്തിന്റെ സന്ദര്‍ശനം എന്നാണ് സിദ്ദിഖ് പറഞ്ഞത്.

Latest Stories

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍