അയാളുടെ പെട്ടി ചുമന്നതിന് എനിക്ക് രണ്ട് രൂപ തന്നു കളിയാക്കി; ജീവിതത്തിൽ ഞാൻ ആദ്യമായി പൊട്ടിക്കരഞ്ഞത് അന്നാണ് : രജനീകാന്ത്

രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൂലി. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ എത്തും മുൻപ്  ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തതിന് താൻ പരിഹസിക്കപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് താരം.

‘ഒരു ദിവസം ഒരാൾ തൻ്റെ ടെമ്പോയിലേക്ക് ഒരു ലഗേജ് കയറ്റാൻ എന്നോട് ആവശ്യപ്പെടുകയും അതിന് രണ്ട് രൂപ തരുകയും ചെയ്തു. അയാളുടെ ശബ്ദം എനിക്ക് പരിചിതമായി തോന്നി, ഞാൻ കോളേജിൽ കളിയാക്കിയിരുന്ന എൻ്റെ സഹപാഠിയായിരുന്നു അതെന്ന് ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. ‘അന്നൊക്കെ നിനക്ക് എന്തൊരു അഹങ്കാരമായിരുന്നു’ എന്നു പറഞ്ഞ് എൻ്റെ ജോലിയെ അയാൾ പരിഹസിച്ചു. ജീവിതത്തിൽ ഞാൻ ആദ്യമായി പൊട്ടിക്കരഞ്ഞത് അന്നാണ്’ അദ്ദേഹം പറയുന്നു.

ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിക്കുന്നത്. ഓഗസ്റ്റ് 14-ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല