അന്ന് എന്റെ ശമ്പളം വെറും ആറ് രൂപ, പക്ഷേ അത് വീട്ടില്‍ വലിയ സഹായമായിരുന്നു: ഹരിശ്രീ അശോകന്‍

ദാരിദ്ര്യം നിറഞ്ഞ അവസ്ഥയില്‍ നിന്നാണ് നടന്‍ ഹരിശ്രീ അശോകന്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കയറി വന്നത്. ഇപ്പോഴിതാ, അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്‌സ് എന്ന പരിപാടിയില്‍ ആ യാത്രയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

‘എന്റെ ചേട്ടന്മാരെല്ലാം ടെലികോം ഡിപ്പാര്‍ട്‌മെന്റില്‍ ആയിരുന്നു അങ്ങനെയാണ് ഞാനും അതിലേക്ക് എത്തുന്നത്. 77 ല്‍ ആണ് ഞാന്‍ എസ്എസ്എല്‍സി പാസാകുന്നത്. 77 ല്‍ തന്നെ ഞാന്‍ പിക്കാസും എടുത്ത് റോഡ് കുത്തി പൊളിക്കാന്‍ ഇറങ്ങി. കേബിള്‍ ഇടാന്‍ വേണ്ടിയാണ്. അന്ന് എനിക്ക് കിട്ടുന്ന ശമ്പളം ആറ് രൂപ എഴുപത് പൈസയാണ്. പക്ഷേ അത് വീട്ടില്‍ വലിയ സഹായമാണ്.

‘പിന്നീട് ഒറ്റയ്ക്ക് പരിപാടികള്‍ക്ക് പോകും. എറണാകുളത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പ്രോഗ്രാം ചെയ്യാനായി ലെറ്ററൊക്കെ എഴുതി കൊടുക്കുമായിരുന്നു. പക്ഷേ അവര്‍ എടുക്കില്ല. അങ്ങനെ വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും എനിക്ക് ആ വേദി കിട്ടിയില്ല.

പിന്നീട് ഹരിശ്രീയുടെ കൂടെയും കലാഭവന്റെയും കൂടെയുമൊക്കെ എനിക്ക് ആ വേദിയില്‍ പ്രോഗ്രാം ചെയ്യാന്‍ പറ്റി. അവിടെ തന്നെ ഞാന്‍ ഏത് അന്നൗണ്‍സ് ചെയ്തിട്ടുണ്ട്. ഒരുപാട് കയ്യടി കിട്ടിയിരുന്നു’,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലാണ് ഹരിശ്രീ അശോകന്‍ അവസാനമായി അഭിനയിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ