കുട്ടികള്‍ക്ക് നേരെ കൈയ്യോങ്ങിയാല്‍ ക്രിമിനലുകളുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും എന്ന് പറയാന്‍ വിപ്ലവമുള്ള നേതാക്കളില്ല; പ്രതികരിച്ച് ഹരീഷ് പേരടി

ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രോക്ഷം പ്രകടിപ്പിച്ച് നടന്‍ ഹരീഷ് പേരടി. കുട്ടികള്‍ക്ക് നേരെ കൈയ്യോങ്ങിയാല്‍ എല്ലാ ക്രിമിനലുകളുടെയും സ്ഥാനം മോര്‍ച്ചറിയിലായിരിക്കും എന്ന് പറയാന്‍ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളും ഇവിടെയില്ല എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

വെറും അഞ്ച് വയസുള്ള ഒരു പെണ്‍കുട്ടി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വെച്ച് അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു… കുട്ടികള്‍ക്ക് നേരെ കൈയ്യോങ്ങിയാല്‍ എല്ലാ ക്രിമിനലുകളുടെയും സ്ഥാനം മോര്‍ച്ചറിയിലായിരിക്കും എന്ന് പറയാന്‍ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ല…

നമ്മുക്ക് മണിപ്പൂര്‍ പോലെയുള്ള ചെകുത്താന്റെ നാട്ടിലെ കൂട്ട ബലാല്‍സംഗങ്ങളെ പറ്റി മാത്രം സംസാരിക്കാം… പ്രതിഷേധിക്കാം… കാരണം നമ്മള്‍ പുരോഗമനവാദികള്‍ക്ക് ദൂരകാഴ്ചയുടെ കണ്ണട മാത്രമേ ധരിക്കാന്‍ പാടുകയുള്ളു എന്ന അലിഖിത നിയമമുണ്ടല്ലോ..

മൂക്കിന് താഴെയുള്ള കാഴ്ചകളെ ‘ഒറ്റപ്പെട്ട’ എന്ന ഏറ്റവും വെറുക്കപ്പെട്ട ഫ്യൂഡലിസ്റ്റ് വാക്ക് ഉപയോഗിച്ച് ഇത്തരം സംഭവങ്ങളെ മറയ്ക്കാന്‍ തിമിര തീസീസ് പഠിച്ച് എന്നോ പരിശീലനം നേടിയവരല്ലെ നമ്മള്‍… ഭരണം മാറുന്നതുവരെ മൂക്കിന് താഴെയുള്ള കാഴ്ചകളെ നിരോധിക്കാം… മകളെ ജീവിക്കാന്‍ കേരളം തിരഞ്ഞെടുത്തതിന് മാപ്പ്… രക്ഷിതാക്കളെ ജാഗ്രതൈ.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്