എത്രയോ കൂടോത്രങ്ങളെ നിസ്സാരമായി വലിച്ചു താഴെയിട്ട ആളാണ് മോഹൻലാൽ: ഹരീഷ് പേരടി

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘മലൈക്കോട്ടൈ വാലിബൻ’ സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ഇപ്പോഴിതാ മോഹൻലാലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. 43 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ഹേറ്റ് ക്യാംപയ്ൻ എന്നറിയപ്പെടുന്ന നിരവധി കൂടോത്രങ്ങളെ നിസ്സാരമായി വലിച്ച് താഴെയിട്ട ആളാണ് മോഹൻലാൽ എന്നാണ് ഹരീഷ് പേരടി പറയുന്നത്. കൂടാതെ ഇനി വരാൻ പോകുന്നത് വാലിബന്റെ തേരോട്ടമാണെന്നും ലോകസിനിമയിലേക്ക് മലയാളത്തിൽ നിന്നുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കയ്യൊപ്പാണ് ചിത്രമെന്നും ഹരീഷ് പേരടി പറയുന്നു.

“43 വര്‍ഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാംപെയ്ൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാള്‍ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നില്‍ക്കുകയാണെന്ന്. ഈ ചിത്രത്തില്‍ അയാളോടൊപ്പം പിന്നില്‍ നില്‍ക്കുന്ന ആളുകളെപോലെ.

ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങള്‍ തിയ്യറ്ററില്‍ എത്താന്‍ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ്. ആ തേരോട്ടത്തില്‍ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്. ലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയ്യൊപ്പ്.” എന്നാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഹരീഷ് പേരടി പറയുന്നത്.

Latest Stories

ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ, ഹിന്ദി ആരുടേയും ശത്രുവല്ലെന്ന അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി കനിമൊഴി

രണ്ടാം ടെസ്റ്റിൽ ജയ്സ്വാളിനെ കാത്തിരിക്കുന്നത് അപൂർവ്വ നേട്ടം, അങ്ങനെ സംഭവിച്ചാൽ 49 വർഷം പഴക്കമുളള റെക്കോഡ് താരത്തിന് സ്വന്തം

പുഷ്പയിലെ ഐറ്റം ഡാൻസിന് ശേഷം ശ്രീലീല പ്രതിഫലം വർധിപ്പിച്ചു? ചർച്ചയായി നടിയുടെ പ്രതിഫലത്തുക..

'വിമാനദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി'; എയർ ഇന്ത്യയിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി

ആ ഇന്ത്യൻ താരത്തെ ബോളിവുഡിൽ അഭിനയിച്ച് കാണണമെന്ന് ഞാൻ ആ​ഗ്രഹിച്ചു, എന്തൊരു ലുക്കായിരുന്നു അന്ന്: ശിഖർ ധവാൻ

ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കേറിയ താരം! 2028 വരെ 11 ചിത്രങ്ങൾ; നൂറ് കോടി ചിത്രങ്ങൾക്കായി ഒരുങ്ങി ധനുഷ്..

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി 'റോ'യുടെ തലപ്പത്ത് ഇനി പരാഗ് ജെയിന്‍; ഓപ്പറേഷന്‍ സിന്ദൂറിന്റെ മികവിന് പിന്നിലും പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ പങ്ക് നിര്‍ണായകം

'ഇരുചക്ര വാഹനങ്ങൾക്കൊപ്പം രണ്ട് ഹെൽമറ്റും കമ്പനികൾ നൽകണം, ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം ഉണ്ടായിരിക്കണം'; പുതിയ ഉത്തരവുമായി ഗതാഗത മന്ത്രാലയം

കുരിശ് നാവിൽ വച്ച് കാളി ദേവിയുടെ വേഷം ധരിച്ച് റാപ്പർ, വിവാദത്തിൽപെട്ട ഇന്ത്യൻ വംശജ; ആരാണ് ടോമി ജെനസിസ്?

എല്ലാ സാധ്യതകളും അടഞ്ഞു, അവന് ഇനി ഇന്ത്യൻ ടീമിൽ എത്താൻ കഴിയില്ല, കാരണമിതാണ്, തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം