സിനിമയില്‍ നിന്ന് മാത്രം സ്ത്രീകളെ കളക്ട് ചെയ്യുന്ന സംഘടന വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ച് എന്തെങ്കിലും പറയൂ: ഡബ്ല്യു.സി.സിയെ വിമര്‍ശിച്ച് ഹരീഷ് പേരടി

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതേ വിട്ട സംഭവത്തില്‍ പ്രതികരിക്കാത്ത സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പരോക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി. സംഘടന വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ച് എന്തെങ്കിലും പറയൂ എന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പേരടി പറഞ്ഞു.

“സിനിമയില്‍ നിന്ന് മാത്രം സ്ത്രീകളെ കളക്ട് ചെയ്യുന്ന സംഘടനയോട് പറയുന്നു, വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ച് നിങ്ങളെന്തെങ്കിലും പറയു.” എന്നാണ് പരിഹാസം കലര്‍ന്ന ഭാഷയില്‍ ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

വാളയാര്‍ കേസില്‍ പ്രതികളെ വെറുതേ വിട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച് പ്രശസ്തരടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. പ്രതിഷേധമറിയിച്ച് നടന്‍ പൃഥ്വിരാജ്, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ