താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക്ക് ആൾദൈവമാണ്, ആ ഫാസിസ്റ്റ് വേദിയിൽ ഇരുന്ന് മോദിയെ വിമർശിച്ചാൽ..; പ്രകാശ് രാജിനെതിരെ ഹരീഷ് പേരടി

ഐഎഫ്എഫ്കെ വേദിയിലെ നടൻ പ്രകാശ് രാജിന്റെ പ്രസംഗത്തിനെതിരെ ഹരീഷ് പേരടി രംഗത്ത്. കേരളത്തിൽ വരാൻ എപ്പോഴും സന്തോഷമാണെന്നും കേരളീയരുടെ സ്‌നേഹവും വിശ്വാസങ്ങളും പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരുണ്ടായിട്ടും ദൈവങ്ങളെ രാഷ്ട്രീയത്തിൽനിന്ന് മാറ്റി നിർത്തുന്നത് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നുമായിരുന്നു പ്രകാശ് രാജ് പറഞ്ഞത്.

എന്നാൽ ഉദ്ഘാടന വേദിയിൽ താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക്ക് ആൾദൈവമാണ് എന്നാണ് ഹരീഷ് പേരടി പറയുന്നത്. കൂടാതെ അവിടെ മനോജ്കാന എന്ന ഒരു നാടകക്കാരൻ ഉണ്ടായിരുന്നു…അയാളുടെ നേതൃത്വത്തിലാണ് താങ്കളുടെ പ്രിയ സുഹൃത്തായ ആൾ ദൈവത്തിനുനേരെ അക്കാദമിക്കുള്ളിൽ ഇരുന്ന് കലാപം തുടങ്ങിയത്…മനോജിനെ കാണാനും പരിചയപ്പെടാനും താങ്കൾക്ക് അവസരം ഉണ്ടാവില്ലാ എന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു എന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു. ഫേയ്സ്ബുക്കിലൂടെയാണ് ഹരീഷ് പേരടി രഞ്ജിത്തിനെതിരെ രംഗത്തുവന്നത്.

ഹരീഷ് പേരടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
“കേരളം ദൈവങ്ങളെ മാറ്റി നിർത്തി രാഷ്ട്രീയം പറയുന്നു എന്ന താങ്കളുടെ പ്രസ്താവന സത്യ വിരുദ്ധമാണ്..ആ ഉദ്ഘാടന വേദിയിൽ താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക്ക് ആൾദൈവമാണ്. ആ ആൾ ദൈവത്തെയാണ് അവിടെ കൂടിയിരുന്ന സാധാരണക്കാരായ മനുഷ്യർ കൂവി വിളിച്ചത്…അത് കണ്ടിട്ടും കാണാത്തതുപോലെ ആ ഫാസിസ്റ്റ് വേദിയിൽ ഇരുന്ന് മോദിയെ വിമർശിച്ചാൽ അത് എങ്ങിനെ ഫാസിസ്റ്റ് വിരുദ്ധമാവും..താങ്കൾ ഒരു പഴയ നാടകക്കാരനായതുകൊണ്ട് പറയുകയാണ്…

അവിടെ മനോജ്കാന എന്ന ഒരു നാടകക്കാരൻ ഉണ്ടായിരുന്നു…അയാളുടെ നേതൃത്വത്തിലാണ് താങ്കളുടെ പ്രിയ സുഹൃത്തായ ആൾ ദൈവത്തിനുനേരെ അക്കാദമിക്കുള്ളിൽ ഇരുന്ന് കലാപം തുടങ്ങിയത്…മനോജിനെ കാണാനും പരിചയപ്പെടാനും താങ്കൾക്ക് അവസരം ഉണ്ടാവില്ലാ എന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു…മനോജ് കാനയും സുഹൃത്തുക്കളും മിക്കവാറും അവിടെനിന്ന് പുറത്താവും..ആൾ ദൈവം അവിടെത്തനെയുണ്ടാവും…അതുകൊണ്ട് പ്രകാശ് രാജ് സാർ ഫാസിസത്തിനെതിരെ സംസാരിക്കാൻ ആൾ ദൈവങ്ങൾ വിളിക്കുമ്പോൾ ഇനിയും ഓടി വരിക, സ്വാഗതം.”

Latest Stories

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം