ലാലേട്ടന്‍ യഥാര്‍ത്ഥ വിസ്മയമാകുന്നു...തട്ടിയും ഉരുമ്മിയും ഞങ്ങള്‍ ഇനിയും മുന്നോട്ടുപോകും: ഹരീഷ് പേരടി

മോഹന്‍ലാലിനെ കുറിച്ച് നടന്‍ ഹരീഷ് പേരടി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ മാറ്റിനിര്‍ത്താന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന ഈ കാലത്ത് അഭിപ്രായ വ്യത്യാസം ഒരാളുടെ സ്വാതന്ത്ര്യമാണെന്ന തിരിച്ചറിവോടെ മോഹന്‍ലാല്‍ ചേര്‍ത്ത് നിര്‍ത്തുമെന്നാണ് ഹരീഷ് പറയുന്നത്. അദ്ദേഹം അഭിനയത്തിലും മനുഷ്യത്വത്തിലും ഒരു വിസ്മയമാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

എത്ര നമ്മള്‍ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങള്‍ പ്രകടിപ്പിച്ചാല്‍ മാറ്റി നിര്‍ത്താന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വിത്യാസങ്ങള്‍ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂര്‍ണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ലാലേട്ടന്‍ യഥാര്‍ത്ഥ വിസ്മയമാകുന്നു…

അഭിനയത്തില്‍ മാത്രമല്ല..മനുഷ്യത്വത്തിലും…തട്ടിയും ഉരുമ്മിയും ഞങ്ങള്‍ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ.

‘ഓളവും തീരവും’ എന്ന സിനിമയിലാണ് ഹരീഷ് പേരടി ഇപ്പോള്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയില്‍ കുഞ്ഞാലി എന്ന വില്ലന്‍ കഥാപാത്രമായാണ് ഹരീഷ് എത്തുന്നത്. പ്രിയദര്‍ശന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എംടി വാസുദേവന്‍ നായരുടെ ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

Latest Stories

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ