അത് പറഞ്ഞാല്‍ പിണറായി സഖാവ് ആരോടും ദേഷ്യപ്പെടില്ല, A.M.M.A. എന്നത് തെറിയല്ല, ഞാന്‍ ആ സംഘടനയില്‍ നിന്നും ഇറങ്ങി പോന്നതാണ്: ഹരീഷ് പേരടി

താരസംഘടനയായ ‘അമ്മ’യില്‍ നിന്നും താന്‍ ഇറങ്ങി പോയത് വിയോജിപ്പുള്ളതു കൊണ്ടാണെന്ന് നടന്‍ ഹരീഷ് പേരടി. സംഘടനയുടെ പേര് ‘എഎംഎംഎ’ എന്നായിരുന്നു ഹരീഷ് പേരടി പരാമര്‍ശിച്ചത്. ഇതില്‍ വിശദീകരിച്ചു കൊണ്ടാണ് നടന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘എഎംഎംഎ’ എന്ന് പറയുന്നത് ഒരു തെറിയല്ലെന്നും ഹരീഷ് പേരടി പറഞ്ഞു.

”കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പാര്‍ട്ടിയെ സിപിഐഎം എന്നാണ് പറയാറ്. അങ്ങനെ പറഞ്ഞാല്‍ ഗോവിന്ദന്‍ മാഷ് ആരോടും ദേഷ്യപ്പെടില്ല. പിണറായി സഖാവും ആരോടും ദേഷ്യപ്പെടില്ല. എഎംഎംഎ എന്ന് പറയുന്നത് ഒരു തെറിയല്ല. തെറ്റായ ഒരു വാക്കല്ല. സംഘടനയുടെ പേരാണത്. അത് കൂട്ടിവിളിക്കേണ്ടവര്‍ക്ക് വിളിക്കാം. കൂട്ടാതെയും വിളിക്കാം.”

”കൂട്ടത്തിലില്ലാത്തവര്‍ക്ക് കൂട്ടാതെ വിളിക്കാമല്ലോ? ഞാന്‍ ആ കൂട്ടത്തിലില്ല. വിയോജിപ്പുള്ളതു കൊണ്ടാണല്ലോ ഞാന്‍ അതില്‍ നിന്ന് ഇറങ്ങിപ്പോന്നത്” എന്നാണ് ഹരീഷ് പേരടി പറയുന്നത്. അതേസമയം, നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയെ കുറിച്ച് പ്രതികരിക്കവെ, നടി അന്‍സിബ സംഘടനയുടെ പേര് ‘അമ്മ’ എന്ന് പറഞ്ഞാല്‍ മാത്രമേ പ്രതികരിക്കൂ എന്ന് പറഞ്ഞ സംഭവം ചര്‍ച്ചയായിരുന്നു.

റിപ്പോര്‍ട്ടര്‍ ടിവി പ്രതികരണം തേടിയപ്പോള്‍ ആയിരുന്നു എഎംഎംഎ എന്ന് പറഞ്ഞാല്‍ പ്രതികരിക്കില്ല എന്ന് അന്‍സിബ നിലപാട് എടുത്തത്. സരയു മോഹന്‍, വിനു മോഹന്‍, അന്‍സിബ എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ കമ്മിറ്റി ആയിരുന്നു വിന്‍ സിയുടെ പരാതി അന്വേഷിക്കാന്‍ സംഘടന രൂപീകരിച്ചിരുന്നത്.

Latest Stories

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല