എല്ലാം താത്കാലികം മാത്രം..വെറും പ്രഹസനങ്ങള്‍ മാത്രം; താനൂര്‍ ബോട്ട് ദുരന്തത്തില്‍ പ്രതികരിച്ച് ഹരീഷ് കണാരന്‍

താനൂരില്‍ 22 പേരുടെമരണത്തിനിടയാക്കിയ ബോട്ടുദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളം. സംഭവത്തില്‍ പ്രധാനമന്ത്രി, രാഷ്ട്രപതി ഉള്‍പ്പെടെ അപകടത്തില്‍ അനുശോചനം അറിയിച്ചു. അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ ബോട്ടില്‍ കയറ്റിയതാണ് അപകട കാരണമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

ഇതിനിടെ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് സംസ്ഥാനത്തെ നിയമ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. നടന്‍ ഹരീഷ് കണാരന്‍ ഇതു സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടുണ്ട്. ബോട്ടപകടം ഉണ്ടായ സ്ഥിതിക്ക് ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകള്‍ ഫിറ്റ്‌നസ് പരിശോധിക്കലാകും ഉദ്യോഗസ്ഥരുടെ പ്രധാന ജോലിയെന്നാണ് ഹരീഷ് കണാരന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ചിലപ്പോള്‍ വാഹനങ്ങളുടെ രൂപത്തില്‍.ചിലപ്പോള്‍ ഹോട്ടലുകളുടെ രൂപത്തില്‍. ഇപ്പോള്‍ ബോട്ടിന്റെ രൂപത്തില്‍..ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ട്കളുടെ ഫിറ്റ്‌നസ്സ് പൊക്കി നോക്കുന്നതായിരിക്കും
കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി..എല്ലാം താല്‍ക്കാലികം മാത്രം..വെറും പ്രഹസനങ്ങള്‍ മാത്രം..താനൂരിലെ ബോട്ട് അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍..

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ