സൂചിപ്പേടി കാരണം ടാറ്റു പോലും ചെയ്തില്ല, പിന്നെ എങ്ങനെ നിങ്ങള്‍ക്ക് എന്റെ അമ്മയെ കുറിച്ച് ഇത്തരത്തില്‍ പറയാന്‍ കഴിയും? വിമര്‍ശകരോട് ഹന്‍സിക

തെന്നിന്ത്യന്‍ താരറാണി ഹന്‍സികയുടെ കരിയറില്‍ എല്ലായ്‌പ്പോഴും ഉയര്‍ന്നുകേട്ട ഒരു ഗോസ്സിപ്പാണ് കുട്ടിക്കാലത്ത് വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി ഹോര്‍മോണ്‍ കുത്തിവെപ്പുകള്‍ നടത്തിയെന്നത്. 2003 ല്‍ ബാലതാരമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ഹന്‍സിക 2007 ല്‍ നായിക നടിയായി മാറിയതിന് പിന്നാലെ ആയിരുന്നു ഈ അഭ്യൂഹം. നടിയുടെ അമ്മ ഒരു ഡെര്‍മറ്റോളജിസ്റ്റ് ആണെന്നതും ഈ ഗോസിപ്പ ശക്തമാക്കി.

നടി ഈ ഗോസിപ്പിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് തനിക്ക് ശരിക്കും സൂചി പേടിയാണെന്നും ഒരു ടാറ്റൂ കുത്താനുള്ള ധൈര്യം പോലും തനിക്ക് ഇതുവരെ വന്നിട്ടില്ലെന്നുമാണ് ഹന്‍സിക പറഞ്ഞത്. ബോളിവുഡ് ബബിളിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ആയിരുന്നു ഇത്.

‘ഹന്‍സികയ്ക്ക് വളര്‍ച്ചയ്ക്കായി കുത്തിവയ്പ്പ് നല്‍കിയെന്ന് പലരും ആരോപിച്ചു. എന്താണ് ആ കുത്തിവയ്പ്പ്? എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു കുത്തിവയ്പ്പ് ഉണ്ടോ? ആരോ എവിടെയോ ഇരുന്ന് എന്തോ എഴുതി വിടുന്നതാണ്. ആരോ അതിന് പണം നല്‍കുന്നു. അത് ആരാണെന്നോ എന്താണെന്നോ ഞങ്ങള്‍ക്ക് അറിയില്ല,’ അമ്മ മോന പറഞ്ഞു.

സെലിബ്രിറ്റി എന്ന നിലയില്‍ ഇതൊക്കെ അതിന്റെ ഭാഗമാണെന്ന് കരുതുന്നുവെന്ന് ഹന്‍സികയും പറഞ്ഞു. ഇന്നുവരെ, എനിക്ക് ഒരു കുത്തിവയ്പ്പ് എടുക്കാന്‍ ധൈര്യം വന്നിട്ടില്ല. സൂചി പേടിയുള്ളതിനാല്‍ എനിക്കൊരു ടാറ്റൂ പോലും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒരു അമ്മ അങ്ങനെ ചെയ്യുമോ?

എന്റെ വളര്‍ച്ചയില്‍ ആളുകള്‍ക്ക് അസൂയ ഉണ്ടെന്നത് വ്യക്തമാണ്. ഞാന്‍ എവിടെയോ എന്തോ ശരിയായി ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് ആണ് ആളുകള്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. പറഞ്ഞു കൊണ്ടേ ഇരിക്കൂ,’ ഹന്‍സിക കൂട്ടിച്ചേര്‍ത്തു.

Latest Stories

ഭക്ഷ്യവിഷബാധ ആരോപണം; ഹോട്ടൽ അടിച്ചു തകർത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ

എക്‌സിറ്റ് പോൾ ബഹിഷ്‌കരിക്കാൻ കോൺഗ്രസ്; ചര്‍ച്ചകളിൽ പങ്കെടുക്കില്ല

'അമ്പാന്‍ മോഡല്‍ കുളിക്ക് പണികിട്ടി'; സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

'പൂജ നടത്താൻ വൈദ്യുതി', വിവരാവകാശ അപേക്ഷയില്‍ മറുപടി നൽകിയില്ല; കെഎസ്ഇബി ഉദ്യോഗസ്ഥന് നോട്ടീസ്

'നന്ദിയുണ്ടേ', എംവിഡിയെ പരിഹസിച്ച് സഞ്ജു ടെക്കി; 'അമ്പാന്‍ മോഡല്‍' കുളിയ്ക്ക് വീണ്ടും പണി കിട്ടിയേക്കും

മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ 2 പേർ ശ്വാസംമുട്ടി മരിച്ചു; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

മറ്റു കാര്യങ്ങൾക്ക് ഹോട്ടൽ മുറിയിൽ വെച്ച് കാണാമെന്ന് പ്രമുഖ ചാനൽ മേധാവി; കാസ്റ്റിം​ഗ് കൗച്ചിങ്ങിനെ കുറിച്ച് തുറന്നുപറഞ്ഞ് വരലക്ഷ്മി ശരത്കുമാർ

സുഹൃത്തുക്കളായി തുടരും, സ്‌പെയ്‌സ് നല്‍കണം..; മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞു!

'ഡികെ ശിവകുമാറിന് ഭ്രാന്ത്', സാംസ്കാരിക കേരളത്തെ പരിഹസിക്കുന്ന പ്രസ്താവന: എംവി ഗോവിന്ദൻ

മൃഗബലിയും മന്ത്രവാദവും, ആരോപണത്തിലുറച്ച് ഡികെ ശിവകുമാര്‍; ഭ്രാന്തെന്ന് എംവി ഗോവിന്ദന്‍