ബിക്കിനി റാംപ് വാക്കിന് പോയപ്പോഴൊന്നും വീട്ടില്‍ പറഞ്ഞില്ല, സ്ലീവ്‌ലെസ് ഇടാന്‍ പോലും സമ്മതിക്കില്ലായിരുന്നു: ഹന്ന റെജി കോശി

അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് ഹന്ന റെജി കോശിയുടെത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘കൂമന്‍’ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഡലിംഗില്‍ സജീവമായ ഹന്ന 2016ല്‍ ‘ഡാര്‍വിന്റെ പരിണാമം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.

എന്നാല്‍ മോഡലിംഗിന് പോവുകയോ സിനിമയില്‍ അഭിനയിക്കുകയോ ഒന്നും തന്റെ പിതാവിന് താല്‍പര്യമുള്ള കാര്യമല്ലായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഹന്ന ഇപ്പോള്‍. ”സാധാരണ അച്ഛനമ്മമാര്‍ ചിന്തിക്കുന്നത് പോലെ തന്നെയായിരുന്നു എന്റെ വീട്ടിലും.”

”പപ്പയ്ക്ക് ഞാന്‍ മാസ്റ്റേഴ്‌സ് എടുത്ത് ജോലി, കല്യാണം അങ്ങനെയൊക്കെ പോകുന്നതായിരുന്നു താല്‍പര്യം. സിനിമാ മേഖലയ്ക്ക് ഒരു സ്ഥിരത ഇല്ലല്ലോ, എന്താണ് എപ്പോഴാണ് സംഭവിക്കുന്നത് എന്നറിയില്ല. മോഡലിംഗോ സിനിമയോ ഒന്നും അച്ഛന്റെ ചിന്തയില്‍ പോലും ഇല്ലായിരുന്നു.”

”പപ്പ എന്നെ സ്ലീവ്‌ലെസ് ഇടാന്‍ പോലും സമ്മതിക്കില്ലായിരുന്നു. മോഡലിംഗ് എന്റെ മാത്രം പാഷനായിരുന്നു. ബിക്കിനി റാംപ് വാക്കിന് പോയപ്പോള്‍ പോലും ഞാന്‍ പപ്പയോട് പറഞ്ഞില്ല. അമ്മയോട് പറഞ്ഞു, പോയി. പിന്നെ എന്റെ ഇഷ്ടം അവരും അംഗീകരിച്ചു, സിനിമയും അങ്ങനെത്തന്നെ” എന്നാണ് ഹന്ന സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘എ രഞ്ജിത്ത് സിനിമ’ ആയിരുന്നു ഹന്നയുടെതായി ഒടുവില്‍ തിയേറ്ററില്‍ പുറത്തിറങ്ങിയ ചിത്രം. ഇനി രണ്ട് സിനിമകളും സീരിസുകളും ഹന്നയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘ഡിഎന്‍എ’ എന്ന ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ