തലച്ചോറില്‍ ക്ഷതം ഉണ്ടായി, ഇത് ഞങ്ങള്‍ക്ക് വെറുമൊരു സിനിമയല്ല..: ഹക്കീം ഷാ

മമ്മൂട്ടിക്കൊപ്പം ‘ബസൂക്ക’യില്‍ അഭിനയിച്ച അനുഭവം പങ്കുവച്ച് നടന്‍ ഹക്കിം ഷാ. ചിത്രീകരണത്തിനിടെ തനിക്ക് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങള്‍ കൂടി പങ്കുവച്ച ഹക്കീമിന്റെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപ്നസാക്ഷാല്‍ക്കാരം പോലെ ആയിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്.

”ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് അവിസ്മരണീയമായ ഒരവസരം ലഭിച്ചു. എനിക്കിത് ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമാണ്. ഞാന്‍ ഈ നിമിഷങ്ങള്‍ എന്നെന്നും വിലപ്പെട്ടതായി സൂക്ഷിക്കും. ചിത്രീകരണത്തിനിടെ എനിക്ക് ഒരു അപകടം സംഭവിച്ചിരുന്നു, അത് തലച്ചോറില്‍ ക്ഷതം ഉണ്ടാകുന്നതിലേക്ക് വരെ കാരണമായി.”

”അത് എന്റെ വേഗത കുറച്ചെങ്കിലും ഞങ്ങള്‍ മുന്നോട്ട് തന്നെ പോയി. ആഗ്രഹിക്കുന്നത് നേടുന്നതിനിടെ ഉണ്ടാകുന്ന പ്രയാസങ്ങളും, സ്ഥിരോത്സാഹവും, ശുദ്ധമായ അഭിനിവേശവുമാണ് ഞങ്ങളെ മുന്നോട്ട് നയിച്ചത്. ഇത് ഞങ്ങള്‍ക്ക് വെറുമൊരു സിനിമയല്ല, പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്ത ഒരു പോരാട്ടമാണ്.”

”മമ്മൂക്കയ്ക്കും ഡീനോ ഡെന്നിസിനും മറ്റെല്ലാ അണിയപ്രവര്‍ത്തകര്‍ക്കും നന്ദി. ബസൂക്ക ഇപ്പോള്‍ നിങ്ങളുടെ അടുത്ത തിയറ്ററുകളില്‍ ഉണ്ട്, എല്ലാവരും സിനിമ കണ്ട് പിന്തുണ നല്‍കണം” എന്നാണ് ഹക്കീം ഷാ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. അതേസമയം, മികച്ച പ്രതികരണങ്ങളാണ് ബസൂക്ക തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ