സച്ചിൻ പോലും നിന്റെ അമ്മാവന്റെ ആരാധകനാണ്, നീ പാടിയാലേ ബഹുമാനം കിട്ടൂ എന്ന് ഞാൻ അവനോട് പറഞ്ഞു; ജി. വി പ്രകാശ് കുമാറിനെ കുറിച്ച് അമ്മ റെയ്ഹാന

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് പ്രിയങ്കരനായ സംഗീത സംവിധായകനാണ് ജി. വി പ്രകാശ് കുമാർ. എ. ആർ റഹ്മാന്റെ സഹോദരി റെയ്ഹാനയുടെ മകൻ കൂടിയാണ് നടൻ കൂടിയായ ജി. വി പ്രകാശ് കുമാർ.

ഇപ്പോഴിതാ എങ്ങനെയാണ് ജി. വി പ്രകാശ് കുമാർ സംഗീത ലോകത്തേക്ക് എത്തിയത് എന്ന് പറയുകയാണ് അദ്ദേഹത്തിന്റെ അമ്മ റെയ്ഹാന. ജി. വി പ്രകാശ് കുമാറിന് ചെറുപ്പത്തിൽ സംഗീതത്തിൽ ഒട്ടും താത്പര്യമില്ലായിരുന്നു എന്നാണ് അമ്മ പറയുന്നത്. സഗീതത്തിൽ അവന് അടിത്തറ പാകിയത് താനാണെന്നും അമ്മ പറയുന്നു.

“പ്രകാശിന് കഴിവിൽ ഒരു അടിത്തറ പാകിയത് ഞാനാണ്. വളരെ സ്ട്രിക്റ്റായി എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞ് കൊടുത്തു. ക്രിക്കറ്റിനോട് ജീവനായിരുന്നു അവന്. ദിവസേന ഉച്ചത്തിൽ സംസാരിച്ച് ശബ്ദം മോശമാക്കും. ഇതിനൊരു പരിഹാരം കാണണം, ഇവനെ തല്ലി നേരെയാക്കാൻ പറ്റില്ലെന്ന് മനസിലാക്കി. സച്ചിനെന്നാൽ അവന് ഭ്രാന്താണ്.

സച്ചിൻ പോലും റഹ്മാന്റെ ആരാധകനാണ്. നീ പാടിയാലേ ബഹുമാനം കിട്ടൂ എന്ന് ഞാൻ പറഞ്ഞു. മ്യൂസിക് ക്ലാസിൽ അയക്കാൻ വേണ്ടി കള്ളം പറയുകയാണെന്ന് അവൻ. അടുത്ത ദിവസം മാ​ഗസിനിൽ സച്ചിൻ റഹ്മാന്റെ പാട്ടാണ് ഫ്രീയായിരിക്കുമ്പോൾ കേൾക്കുന്നത്, അദ്ദേഹം റഹ്മാന്റെ ആരാധകനാണെന്ന വാർത്ത വന്നു. ‍പ്രകാശ് അന്ന് ചെറുതാണ്. ഞാൻ വായിച്ച് കൊടുത്തു. വിശ്വാസത്തിനായി മറ്റൊരാളെക്കാെണ്ട് വായിപ്പിക്കുകയും ചെയ്തു. സച്ചിൻ ശരിക്കും റഹ്മാന്റെ ആരാധകനാണോ, അമ്മാവൻ അത്രയും വലിയ ആളാണോ എന്ന് അവൻ ചോദിച്ചു.

എല്ലാവരും റഹ്മാൻ്റെ ഫാനാണെന്ന് പറഞ്ഞ് അവനെ മനസിലാക്കി അടുത്ത ദിവസം മുതൽ അവനിൽ സംഗീതത്തിന് താൽപര്യമുണ്ടാക്കി. ആയിരത്തിൽ ഒരുവൻ എന്ന സിനിമയിലെ സംഗീത സംവിധാനത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് പ്രകാശിന് തോന്നിയിട്ടുണ്ട്. പക്ഷെ വെയിൽ, മദിരാശിപട്ടണം, തലൈവ എന്നീ സിനിമകളാണ് പ്രകാശ് ചെയ്‌തതിൽ എനിക്കിഷ്ടം

അനുരാ​ഗ് കശ്യപിന്റെ ഹിന്ദി സിനിമയിലൂടെ അവന് ദേശീയ പുരസ്കാരം കിട്ടുമെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു. അത്രയും നന്നായി ചെയ്തിരുന്നു. പക്ഷെ ലഭിക്കാത്തതിൽ വളരെ വിഷമം തോന്നി. സൂരരെെ പോട്രിന് അവന് പുരസ്കാരം ലഭിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ദേശീയ പുരസ്കാരം കൊടുക്കാൻ അവർ നിർബന്ധിതരായി. കാരണം സിനിമ ഓസ്കാറിന് പോയതിനാൽ അവ​ഗണിക്കാൻ പറ്റിയില്ലെന്നും റെയ്ഹാന ചൂണ്ടിക്കാട്ടി.

ജിവി പ്രകാശിന്റെ ഊർജമാണ് തനിക്കിഷ്ടമെന്നും റെയ്ഹാന വ്യക്തമാക്കി. സഹോദരൻ റഹ്മാനെക്കുറിച്ചും റെയ്ഹാന സംസാരിച്ചു. പാടുമ്പോൾ മറ്റാര് തിരുത്തലുകൾ പറഞ്ഞാലും തനിക്ക് പ്രശ്നമല്ല. എന്നാൽ റഹ്മാൻ പറഞ്ഞാൽ തനിക്ക് പേടിയാണ്. അദ്ദേഹമൊന്നും പറയില്ല” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജി വി പ്രകാശ് കുമാറിന്റെ അമ്മ പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക