'അമ്മൂമ്മ സ്ഥിരം പ്രശ്‌നക്കാരി, ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞു'; അഹാന കൃഷ്ണ

നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ കുടുംബത്തെക്കുറിച്ചുള്ള പുതിയ വിവാദങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുടുംബത്തിനു നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് അഹാന കൃഷ്ണ. അമ്മൂമ്മയെ സിന്ധു കൃഷ്ണയുടെ കുടുംബം ഒറ്റപ്പെടുത്തിയെന്ന് ആരോപിച്ച് സിന്ധുവിൻ്റെ സഹോദരിയുടെ മകൾ തൻവി ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നിലെ യഥാർഥ കാരണം തുറന്നു പറഞ്ഞാണ് അഹാന രംഗത്തെത്തിയത്.

സിന്ധുവിന്റെ സഹോദരി പുത്രി തൻവി സുധീർ ഘോഷ് പങ്കുവെച്ച ഒരു വീഡിയോയ്ക്ക് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. അപ്പൂപ്പന്റെ മരണശേഷം അമ്മൂമ്മ തനിച്ചായെന്നും അവരുടെ ഒറ്റപ്പെടൽ കണ്ട് സഹിക്കാനാകാതെയാണ് താൻ കാനഡയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതെന്നുമായിരുന്നു തൻവി പറഞ്ഞത്. തൻവിയുടെ വെളിപ്പെടുത്തൽ വൈറലായതോടെ, അമ്മയെ നോക്കാത്ത മകൾ എന്ന രീതിയിൽ സിന്ധു കൃഷ്ണയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. ഇതിനെതിരെയാണ് അഹാന കൃഷ്ണ രംഗത്തെത്തിയിരിക്കുന്നത്.

തന്റെ അമ്മയ്ക്ക് കുട്ടിക്കാലത്ത് സ്വന്തം അമ്മയുടെ സ്നേഹം ഒട്ടും ലഭിച്ചിട്ടില്ലെന്നാണ് അഹാന പറയുന്നത്. അമ്മൂമ്മ എല്ലാ കാലത്തും ഒരു പ്രശ്നക്കാരിയായിരുന്നു. അമ്മയുടെ സ്നേഹം അനുഭവിച്ച് വളരാത്ത വ്യക്തിയായിരുന്നിട്ടും എന്റെ അമ്മ എങ്ങനെ ഇത്ര നല്ലൊരു അമ്മയായി എന്ന് എനിക്കറിയില്ല. അമ്മൂമ്മ വളരെ പ്രോബ്ലമാറ്റിക്കാണ്, അഡ്ജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ചെറുപ്പം തൊട്ട് അമ്മൂമ്മയുണ്ടാക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾക്കറിയാം. അപ്പൂപ്പന് വയ്യാതായപ്പോൾ അമ്മൂമ്മയുടെ സ്വഭാവം വല്ലാതെ മോശമായി. അപ്പൂപ്പന്റെ ഹെൽത്തിന്റെ കാര്യം പറഞ്ഞാണ് ഞങ്ങളും അമ്മൂമ്മയും തമ്മിൽ തെറ്റുന്നത്. ഒരു മനുഷ്യന്റെയും വായിൽ നിന്ന് വരാൻ പാടില്ലാത്ത കാര്യങ്ങളാണ് ഞങ്ങളെക്കുറിച്ച് അവർ പറഞ്ഞത് എന്ന് അഹാന പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

അഹാനയുടെ വെളിപ്പെടുത്തലോടെയാണ് സിന്ധു കൃഷ്ണയ്ക്ക് ഇത്രത്തോളം ട്രോമാറ്റിക്കായ ഒരു കഴിഞ്ഞകാലം ഉണ്ടായിരുന്നുവെന്ന് പ്രേക്ഷകരും അറിയുന്നത്. സിന്ധു കൃഷ്ണയോ അവരുടെ അനിയത്തിയോ അല്ല, മറിച്ച് അമ്മൂമ്മ തന്നെയാണ് പ്രശ്നക്കാരിയെന്ന് അഹാന വ്യക്തമാക്കിയതോടെ സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾ ഇപ്പോൾ മറ്റൊരു തലത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

Latest Stories

'ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, നിര്‍മാണ പ്രവൃത്തികളില്‍ ഗുണനിലവാരം പാലിക്കുന്നുണ്ട്'; ഊരാളുങ്കലിനെതിരായ ആരോപണത്തില്‍ മലക്കംമറിഞ്ഞ് യുഡിഎഫ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്; പിന്‍മാറ്റം എല്‍ഡിഎഫ് നിസഹകരണത്തെ തുടര്‍ന്ന്

'പിഎം ശ്രീ കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതമായി,'; കരാറിൽ നിന്ന് സർക്കാരിന് പിന്മാറാൻ കഴിയില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

കൊളുക്കുമലയിലെ ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന 100 ഏക്കർ സർക്കാർ ഭൂമി വനംവകുപ്പ് തിരിച്ച് പിടിച്ചു

തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠന ശിബിരം; വിശദീകരണം തേടി കെപിസിസി, പലർക്കും വാടകക്ക് കൊടുക്കാറുണ്ടെന്ന് മറുപടി

അസമിൽ മഴക്കെടുതി രൂക്ഷം; 96 ഗ്രാമങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷം, 22,000 ത്തിലധികം ആളുകളെ മഴക്കെടുതി ബാധിച്ചു

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള; ട്രസ്റ്റിന് നേരത്തെ അറിവുണ്ടായിട്ടും പൊലീസിന് പരാതി നല്‍കിയില്ലെന്ന് കണ്ടെത്തൽ

വലിയ ടീമുകൾക്കെതിരെയുള്ള ഞങ്ങളുടെ പ്രകടനം മോശമായിരുന്നു, കാര്യങ്ങൾ വിചാരിച്ച പോലെയല്ല പോയത്: ഹർമൻപ്രീത് കൗർ

പൊലീസിനെ വെട്ടിച്ച് 30 ഗ്രാം എംഡിഎംഎയുമായി കടന്നു കളയാൻ ശ്രമിച്ച യുവാവ് പിടിയില്‍

'ഞങ്ങളെക്കാൾ ഒരുപടി മുന്നിലായിരുന്നു അവർ, അതിൽ അയർലൻഡിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല: ശ്രേയസ് അയ്യർ