ആ നടിമാർ ചെയ്തു വെച്ച കഥാപാത്രങ്ങളുടെ അടുത്തെത്താൻ പോലും എന്നെക്കൊണ്ട് സാധിക്കില്ല..: ഗ്രേസ് ആന്റണി

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഗ്രേസ് ആന്റണി. പിന്നീട് കുമ്പളങ്ങി നൈറ്റ്സിലൂടെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. കോമഡി കൈകാര്യം ചെയ്യുന്നതിൽ പുതുതലമുറ നടിമാരിൽ ഗ്രേസ് ആന്റണി ഇന്നും മുൻപന്തിയിലാണ്. ഏറ്റവും ഒടുവിലായി നിതിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്ത നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സീരീസിൽ ലില്ലികുട്ടി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ നാഗേന്ദ്രൻസ് ഹണിമൂൺസിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രത്തിന് കിട്ടിയ പ്രശംസകളെ കുറിച്ച് സംസാരിക്കുകയാണ് ഗ്രേസ് ആന്റണി. ഉർവശി, കല്പന, ബിന്ദു പണിക്കർ തുടങ്ങീ താരങ്ങൾ ചെയ്ത കഥാപാത്രങ്ങളുമായി പ്രേക്ഷകർ താരതമ്യം ചെയ്യുന്നുണ്ടെന്നും, അവർ ചെയ്തു വെച്ച കഥാപാത്രങ്ങളുടെ അടുത്തെത്താൻ പോലും തന്നെക്കൊണ്ട് സാധിക്കില്ലെന്നും ഗ്രേസ് ആന്റണി പറയുന്നു.

“മഞ്ജു വാര്യർ എനിക്ക് മെസ്സേജ് അയച്ചു ‘നല്ല വർക്കാണ് നന്നായിട്ടുണ്ട് ഗ്രേസ്’ എന്ന് പറഞ്ഞു. ഇത്തരത്തിലുള്ള പ്രതികരണങ്ങളൊക്കെ നല്ല പ്രചോദനമാണ്. ഉർവശി ചേച്ചി, കല്പന ചേച്ചി, ബിന്ദുപണിക്കർ ചേച്ചി ഇവരുമായിട്ടൊക്കെ താരതമ്യം ചെയ്ത് ചില പോസ്റ്റുകൾ കണ്ടു.

ശരിക്കും പറഞ്ഞാൽ ഞാൻ ഒരുപാട് ആരാധിക്കുന്ന താരങ്ങളാണ് ഇവരൊക്കെ. അവർ ചെയ്തു വെച്ച കഥാപാത്രങ്ങളുടെ അടുത്തെത്താൻ പോലും എന്നെക്കൊണ്ട് സാധിക്കുമോ എന്ന് ചോദിച്ചാൽ പറ്റില്ല എന്നേ ഞാൻ പറയൂ. പക്ഷേ ഇങ്ങനെയൊക്കെ കേൾക്കുന്നത് സന്തോഷമാണ്. പക്ഷേ ഞാൻ എന്ത് കേട്ടാലും ഒരു പരിധിയിൽ കൂടുതൽ സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യാറില്ല. ഒരു വർക്ക് കഴിയുമ്പോൾ അതിനെക്കുറിച്ചുള്ള പ്രതികരണങ്ങളും അവിടെ കഴിയുന്നു. ആ ഒരു രീതിയിൽ പോകാനാണ് എനിക്കിഷ്ടം.” എന്നാണ് മനോരമ ഓണലൈനിന് നൽകിയ ആഭിമുഖത്തിൽ ഗ്രേസ് ആന്റണി പറഞ്ഞത്.

അതേസമയം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്‍റെ നാലാമത്തെ മലയാളം വെബ് സീരീസാണ് നാഗേന്ദ്രൻസ് ഹണിമൂൺ. നിതിൻ രഞ്ജി പണിക്കരാണ് സീരീസ് സംവിധാനം ചെയ്തത്. കോമഡി- എന്റർടൈനർ ഴോണറിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദനൻ തുടങ്ങീ വൻ താരനിരയാണ് സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന വെബ് സീരീസിൽ അണിനിരക്കുന്നത്. കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നിവയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്ത മലയാളം വെബ് സീരീസുകൾ.

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം