നമ്മളെ ചിലപ്പോള്‍ കീറുമായിരിക്കും, വരഞ്ഞ് മുറിക്കുമായിരിക്കും.. പക്ഷെ സ്വപ്നത്തെ തകര്‍ക്കാനാവില്ല: ഗ്രേസ് ആന്റണി

സിനിമാ നടിയാകണമെന്ന് പറഞ്ഞപ്പോള്‍ പലരും നിരത്സാഹപ്പെടുത്തിയിരുന്നതായി ഗ്രേസ് ആന്റണി. തന്റെ നാട്ടുകാരില്‍ നിന്നും തന്നെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ഗ്രേസ് പറയുന്നത്. നാട്ടില്‍ തന്റെ ഫ്‌ളെക്‌സ് വച്ചപ്പോള്‍ ബ്ലേഡ് വച്ച് ചിലരത് കീറിക്കളഞ്ഞു എന്നാണ് ഗ്രേസ് പറയുന്നത്.

‘ഇവള് സിനിമേലാ, ഉം കിട്ടും കിട്ടും.. രണ്ടുമൂന്ന് സിനിമ. അതില്‍ കൂടുതലൊന്നും ഉണ്ടാകാന്‍ പോകുന്നില്ല’ എന്നായിരുന്നു ചില ആളുകള്‍ തന്റടുത്ത് പറഞ്ഞിരുന്നത്. തന്റെ സിനിമകള്‍ കണ്ട് ഇഷ്ടപ്പെട്ട ചിലര്‍ നാട്ടില്‍ തന്റെ ചെറിയ ഫ്‌ളക്‌സൊക്കെ വച്ചു. കുറച്ച് മണിക്കൂറുകള്‍ക്കകം തന്നെ അത് ആരോ ബ്ലേഡ് കൊണ്ട് കീറി.

‘നിന്റെ ഫോട്ടോ അവിടെ കീറി ഇട്ടിട്ടുണ്ട്’ എന്ന് പിറ്റേ ദിവസം തന്റെ പപ്പ വന്ന് പറഞ്ഞു. തന്റെ ഫോട്ടോ കീറിയിട്ടിരിക്കുന്നത് താന്‍ ചെന്ന് അത് കണ്ടിരുന്നു. അത് ചെയ്തത് ആരാണെന്നോ എന്തിനെന്നോ എന്നൊന്നും തനിക്കറിയില്ല. അതൊക്കെ ഓരോരുത്തരുടെ മനോഭാവം ആയിരിക്കാം.

പക്ഷെ അതുകൊണ്ടൊന്നും തന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല. തന്റെ സ്വപ്നത്തിനെയൊന്നും തകര്‍ക്കാന്‍ പറ്റില്ല. നമ്മളെ ചിലപ്പോള്‍ കീറുമായിരിക്കും. വരഞ്ഞ് മുറിക്കുമായിരിക്കും, ഒന്നുമില്ലാതാക്കുമായിരിക്കും. പക്ഷെ നമ്മുടെ സ്വപ്നത്തിന്റെ വിലയും ആഗ്രഹത്തിന്റെ ആഴവുമൊന്നും ആര്‍ക്കുമറിയില്ല എന്നാണ് ഗ്രേസ് പറയുന്നത്.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത