അതോടെ കാര്‍ ബ്രേക്ക് ഡൗണ്‍ ആയി, ലൈറ്റ് എല്ലാം ഓഫ് ആയി; വിശ്വസിച്ചാലും ഇല്ലെങ്കിലും അത് സത്യമാണ്; പ്രേതാനുഭവം ഉണ്ടായെന്ന് നടി

പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയല്‍ വഴി ശ്രദ്ധേയയായ അഭിനേത്രിയാണ് ഗൗരി കൃഷ്ണ. വിശേഷങ്ങള്‍ എല്ലാം നടി യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോയില്‍ പ്രേതത്തെ നേരില്‍ കണ്ടെന്ന് അവകാശപ്പെട്ടിരിക്കുകയാണ് നടി.

പണ്ടൊക്കെ ഗോസ്റ്റ് ഉണ്ടോ ഇല്ലയോ എന്നത് ഒരു ഡൗട്ട് ആയിരുന്നു. പക്ഷെ നേരിട്ട് അനുഭവിച്ച് അറിഞ്ഞപ്പോള്‍ ബോദ്ധ്യമായി. കാട്ടാക്കട ഒരു കല്യാണത്തിന്റെ റിസപ്ഷന് പോയി തിരിച്ച് വരുമ്പോഴേക്കും പതിനൊന്ന് മണിയായി. തിരുവനന്തപുരത്തെ വെള്ളനാട് നിന്ന് കാട്ടാക്കടയ്ക്ക് പോകുന്ന വഴിയില്‍ ഒരു സ്ഥലമുണ്ട്.

അവിടെ പൊതുവെ ഒരു പ്രേതാനുഭവം ഉണ്ടെന്നാണ് പറയപ്പെടുന്നത്. പെട്ടന്ന് വണ്ടി ഓഫാകുകയും ബൈക്ക് വീഴുകയും എന്തൊക്കെയോ കാണുകയും ഒക്കെ ചെയ്യുന്ന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടത്രെ. പക്ഷെ എനിക്ക് അത് അറിയില്ലായിരുന്നു.

ഞങ്ങള്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് കാര്‍ ബ്രേക്ക് ഡൗണ്‍ ആയി. അതോടെ ലൈറ്റ് എല്ലാം ഓഫ് ആയി. എന്റേത് പുതിയ വണ്ടിയായിരുന്നു. ഒരു കംപ്ലൈറ്റും വരേണ്ട സാദ്ധ്യതയില്ല. പെട്ടെന്ന് വണ്ടിയില്‍ നിന്നും അലാറം കേള്‍ക്കുന്നു. ഓഫായി കിടന്ന വണ്ടിയില്‍ നിന്ന് എങ്ങിനെയാണ് ഇങ്ങനെയൊരു സൗണ്ട് എന്ന് ചിന്തിക്കുമ്പോഴേക്കും ഡോര്‍ ഓപ്പണ്‍ ചെയ്തതിന്റെ സിംപല്‍ വന്നു.

എന്തിനാ ഡോര്‍ തുറന്നത് എന്ന് ഞാന്‍ സായിയോട് ചോദിക്കുന്നുണ്ട്. ഞാന്‍ ചെയ്തില്ല എന്ന് അവന്‍ പറയുന്നു. നോക്കിയപ്പോള്‍ എന്റെ ഡോര്‍ ആണ് ഓപ്പണ്‍ ആയത്. എന്തോ പന്തികേട് തോന്ന് ഞാന്‍ ഡോര്‍ അടച്ചതും കാര്‍ ഓണായി, ലൈറ്റും വന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും അത് സത്യമാണ്- ഗൗരി വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ