അച്ഛനും അമ്മയും കാരണവന്മാരും എല്ലാം ചെയ്യട്ടെ എന്ന് കരുതി കല്യാണ സ്വപ്നവും കണ്ട് മണ്ഡപത്തിലിരിക്കുന്ന ആളല്ല ഞാന്‍: വിമര്‍ശകര്‍ക്ക് ഗൗരിയുടെ മറുപടി

നടി ഗൗരി കൃഷ്ണയുടെയും സംവിധായകന്‍ മനോജിന്റെയും കല്യാണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അച്ഛനെയും അമ്മയെയും മാറ്റി നിര്‍ത്തി കല്യാണ പെണ്ണ് തന്നെ കാര്യങ്ങള്‍ നോക്കുന്നു, കല്യാണ പെണ്ണിന്റെ ഒച്ച മണ്ഡപത്തില്‍ മുഴങ്ങി കേട്ടു എന്നൊക്കെ വലിയ വിമര്‍ശനങ്ങളാണ് വീഡിയോയ്ക്ക് വന്നത്. ഇപ്പോഴിതാ എല്ലാ വിമര്‍ശനങ്ങള്‍ക്കെല്ലാം ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരി മറുപടി നല്‍കി.

25 വയസ്സ് ഉള്ള പക്വതയില്ലാത്ത, ഉത്തരവാദിത്വം ഇല്ലാത്ത മകളല്ല ഞാന്‍. എനിക്ക് എന്റേതായ കുറേ ഏറെ ഉത്തരവാദിത്വങ്ങളും പക്വതയും ഉണ്ട്. അതാണ് ഞാനവിടെ കാണിച്ചത്. അച്ഛനു അമ്മയും കാരണവന്മാരും എല്ലാം ചെയ്യട്ടെ ഞാന്‍ കല്യാണ സ്വപ്നവും കണ്ട് മണ്ഡപത്തിലിരിക്കാം എന്ന് വിചാരിക്കുന്ന ആളല്ല.

അങ്ങനെ അല്ല അച്ഛനും അമ്മയും എന്നെ വളര്‍ത്തിയത്. അച്ഛനും അമ്മയ്ക്കും കഴിവില്ലോ എന്ന് ചോദിക്കുന്നവരോട്, അവര്‍ക്ക് കഴിവ് ഉള്ളത് കൊണ്ട് ആണ് ഞാനും ചേച്ചിയും ഇന്ന് ഇങ്ങനെ നില്‍ക്കുന്നത്.
വിളിച്ച് വരുത്തിയ അതിഥികള്‍ക്ക് കല്യാണം കാണാന്‍ പറ്റാത്ത തരത്തില്‍ മറഞ്ഞ് നിന്നുകൊണ്ട് ആണ് മാധ്യമപ്രവര്‍ത്തകര്‍ വീഡിയോസും ഫോട്ടോസും എടുത്തത്. അവര്‍ക്ക് കല്യാണ മണ്ഡപത്തില്‍ പ്രത്യേക സ്ഥലം കൊടുത്തിരുന്നു. എന്നിട്ടും അവര്‍ മൊത്തം കവര്‍ ചെയ്തുകൊണ്ട് ആണ് നിന്നത്. അപ്പോഴാണ് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.

അത് ഞാന്‍ ആവശ്യപ്പെട്ടു എന്നതാണ് തെറ്റായി പറയുന്നത്. എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിയ്ക്കും മാധ്യമങ്ങളെ ഫേസ് ചെയ്യാനോ, അവരോട് സംസാരിക്കാനോ പറ്റില്ല, അവരത്രയും സാധാരണക്കാരാണ്. ഗൗരി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ