ഞാന്‍ പേഴ്‌സണലി ടാര്‍ഗറ്റ് ചെയ്യപ്പെട്ടു, അത് വളച്ചൊടിക്കപ്പെട്ടപ്പോള്‍ അങ്കലാപ്പ് കാരണം ആദ്യം പ്രതികരിക്കാന്‍ കഴിഞ്ഞില്ല: ഗോവിന്ദ് പത്മസൂര്യ

അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി എന്ന പ്രചാരണങ്ങളാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. വിവാഹ വേഷത്തില് തുളസി മാലയണിഞ്ഞ് നില്‍ക്കുന്ന ജിപിയുടെയും നടി ദിവ്യ പിള്ളയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ അത് ഒരു റിയാലിറ്റി ഷോയുടെ പ്രൊമോ വീഡിയോക്കായി ചിത്രീകരിച്ചതാണെന്ന് വ്യക്തമാക്കി ജിപി രംഗത്തെത്തിയിരുന്നു.

ചിത്രങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ വളച്ചൊടിക്കപ്പെട്ടപ്പോള്‍ അങ്കലാപ്പ് കാരണം ആദ്യമൊന്നും തനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല എന്നാണ് ജിപി ഇപ്പോള്‍ പറയുന്നത്. ഒരു സ്‌കിറ്റിന്റെ ഭാഗമായി ചെയ്ത ഒരു കാര്യം തനിക്കെതിരെ തന്നെ വരുമെന്ന് കരുതിയില്ല എന്ന് താരം തന്റെ യൂട്യൂബ് ചാനലിലൂടെ ജിപി വീണ്ടും വ്യക്തമാക്കി.

ചാനല്‍ അതിന്റെ പ്രൊമോയില്‍ മാത്രം ഉപയോഗിക്കും എന്ന ഉറപ്പിലാണ് ആ വീഡിയോ ചെയ്തത്, ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുമെന്ന് താന്‍ കരുതിയില്ല. സ്‌കിറ്റിലൂടെ എന്ത് സന്ദേശം ജനങ്ങളിലേക്ക് എത്തിക്കണം എന്ന് കരുതിയോ ആ അവസ്ഥയുടെ ഒരു ബലിയാടായി താന്‍ മാറുകയായിരുന്നു. ഇപ്പോഴും മനസിലാകാത്തത്, ഇതുകൊണ്ട് ആര്‍ക്ക് എന്ത് ഗുണമാണ് ഉണ്ടായത് എന്നാണ്.

ഫോട്ടോ പ്രചരിച്ചത് കൊണ്ടും ഓണ്‍ലൈനില്‍ അത് വാര്‍ത്തയായത് കൊണ്ടും റിയാലിറ്റി ഷോയെയോ അതിന്റെ ഫിനാലെയെയോ റേറ്റിംഗിനെയോ ഇത് സഹായിക്കും എന്ന് തോന്നുന്നില്ല. പിന്നെ എന്ത് ഗുണമാണ് ഉണ്ടായത്? താന്‍ പേര്‍സണലി ടാര്‍ഗറ്റ് ചെയ്യപ്പെട്ടു. തന്റെ കുടുംബം, സുഹൃത്തുക്കള്‍, ഫാന്‍സ് അങ്ങനെ ഒരുപാട് പേര് ഈ വാര്‍ത്ത കണ്ടു വിഷമിച്ചിട്ടുണ്ട്.

വിഷമിച്ച എല്ലാവരോടും മനസില്‍ തട്ടി ക്ഷമ ചോദിക്കുന്നു. ആരെയും കബളിപ്പിക്കാന്‍ ചെയ്തതല്ല ഇത് എന്ന് ജിപി വീഡിയോയില്‍ പറഞ്ഞു. അതേസമയം, ജിപിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നടി ദിവ്യ. തന്റെ വിവാഹം ആയാല്‍ ഗോസിപ്പുകാര്‍ക്ക് കൊത്താന്‍ കൊടുക്കാതെ താന്‍ തന്നെ നേരിട്ട് അറിയിക്കുമെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

Latest Stories

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി