തോല്‍ക്കുമെന്ന ഭയം കാരണം വര്‍ഗീയത മാത്രമാണ് സുരേഷ്‌ ഗോപി വന്നാല്‍ ഉണ്ടാകുക എന്ന തരത്തില്‍ അവര്‍ പ്രചാരണം നടത്തി; ഗോകുല്‍ സുരേഷ്

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്‌ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്താന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചുവെന്ന് മകന്‍ ഗോകുല്‍ സുരേഷ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് ഗോകുല്‍ ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗോകുലും സുരേഷ് ഗോപിയുടെ ഭാര്യയും രംഗത്തിറങ്ങിയിരുന്നു. അതില്‍ നിന്ന് ഏറെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് മനസിലാക്കിയതെന്ന് ഗോകുല്‍ പറയുന്നു.

“അച്ഛന് പോകാന്‍ സാധിക്കാത്ത ഇടത്ത് ഞാനും അമ്മയും കൂടി പോയിരുന്നു. അതില്‍ നിന്നൊക്കെ ഏറെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ച് മറ്റു കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന ഒരു ലോബി തന്നെയുണ്ടായിരുന്നു. തോല്‍ക്കുമെന്നുള്ള ഭയം കാരണം അവര്‍ ജനങ്ങളെ വളരെയധികം തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടായിരുന്നു. വര്‍ഗീയത മാത്രമാണ് സുരേഷ്‌ ഗോപി വന്നാല്‍ ഉണ്ടാകുക എന്ന രീതിയിലായിരുന്നു പ്രചാരണം. അച്ഛനെ തോല്‍പ്പിക്കുന്നത് മെക്കയില്‍ പോകുന്നത് പോലെയുള്ള പുണ്യപ്രവൃത്തിയാണെന്ന് വരെ പറഞ്ഞവരുണ്ട്. അത്തരം ആരോപണങ്ങളോട് കടുത്ത വിഷമമുണ്ട്.” ഗോകുല്‍ പറഞ്ഞു.

സുരേഷ് ഗോപിയെ പിന്തുണച്ച ബിജു മേനോനെതിരായി ഉണ്ടായ സൈബര്‍ ആക്രമണം കാശിറക്കി കളിച്ച കളിയാണെന്നും ഗോകുല്‍ പറഞ്ഞു. ബിജുമേനോന്‍ അങ്കിളിന് നേരെ ആക്രമണമുണ്ടായ പ്രൊഫൈലുകള്‍ കുറേ ഞാന്‍ പരിശോധിച്ചു. അവയില്‍ ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകളാണ്. അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് എന്റെ കൂടി കടമയാണെന്ന് തോന്നിയതു കൊണ്ടാണ് ഞാന്‍ പിന്തുണയുമായി രംഗത്ത് എത്തിയതെന്നും ഗോകുല്‍ പറഞ്ഞു.

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍