ആ പാപഭാരം ഞാനിന്നു കഴുകി കളഞ്ഞു സുഹൃത്തുക്കളെ.., 16 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇതാദ്യം: ജിബിന്‍ ഗോപിനാഥ്

റോഡില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ പിടികൂടി നടന്‍ ജിബിന്‍ ഗോപിനാഥ്. പൊലീസുകാരനായ താരം ആദ്യമായി ഒരു കള്ളനെ പിടികൂടിയ കാര്യമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. ‘മിന്നല്‍ മുരളി’, ‘കോള്‍ഡ് കേസ്’, ‘ദ് ഗ്രേറ്റ് ഫാദര്‍’, ‘ട്വല്‍ത്ത് മാന്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിബിന്‍ ഗോപിനാഥാണ് തന്റെ കാറില്‍ നിന്നും സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ പിടികൂടിയത്.

ജിബിന്‍ ഗോപിനാഥിന്റെ കുറിപ്പ്:

ഇന്നൊരു സംഭവം ഉണ്ടായി. എന്റെ 16 വര്‍ഷത്തെ പൊലീസ് ജീവിതത്തില്‍ ഇതുവരെ ഒറ്റക്ക് ഒരു മോഷ്ടാവിനെ എനിക്ക് പിടിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല. ഇനി കഥയിലേക്ക്, വൈകിട്ട് 6.20 മണിയോടെ ന്റെ ചെക്കന്റെ ചോക്ലേറ്റ് കൊതി നിര്‍ബന്ധം കാരണം, അത് വാങ്ങാന്‍ ടൂ വീലറില്‍ പുറത്തേക്കിറങ്ങിയതാണ്. വീട്ടിലേക്ക് കയറുന്നതിന്റെ അരികില്‍ കുറച്ച് അടുത്തായാണ് എന്റെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്..

ചെറിയ ഗേറ്റ് അടഞ്ഞു കിടന്നതിനാല്‍ തുറക്കാന്‍ ചെന്ന ഞാന്‍, കാറിനോട് ചേര്‍ന്ന് കാറിന് റോഡിലേക്ക് ഇറങ്ങാന്‍ പറ്റാതെ ഒരു ഓട്ടോ പാര്‍ക്ക് ചെയ്‌തേക്കുന്നത് കണ്ട്, അടുത്തൊന്നുമില്ലാത്ത അതിന്റെ ഡ്രൈവറിനെ മനസ്സില്‍ തെറി പറഞ്ഞു ചെറിയ ഗേറ്റ് ഓപ്പണ്‍ ആക്കി തിരിഞ്ഞ ഞാന്‍, എന്തോ ഒരു അസ്വാഭാവികത ഫീല്‍ ചെയ്തിട്ട് കാറിലേക്ക് നോക്കി.ഒരു നിമിഷം സംശയിച്ചു എന്റെ കാര്‍ അല്ലെയെന്നു. കാരണം ഡ്രൈവിംഗ് സീറ്റില്‍ വേറൊരാള്‍ അതിനകത്തിരിപ്പുണ്ട്. അപ്പൊ അതിനൊരു തീരുമാനം ആവണമല്ലോ എന്ന് കരുതി അയാള്‍ പുറത്തിറങ്ങാന്‍ വെയ്റ്റ് ചെയ്തു.

ഒരു മിനിറ്റില്‍ അദ്ദേഹം കാറിലെ ഓഡിയോ വീഡിയോ മോണിറ്റര്‍ സിസ്റ്റം എല്ലാം കൈയില്‍ പിടിച്ചു വളരെ നൈസര്‍ഗികമായ ഒരു ചിരിയോടെ എന്നെ നോക്കി. എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ് ഒന്നുല്ല എന്ന് നിഷ്‌കളങ്കമായി മറുപടി തന്നു. കൈയില്‍ എന്താണ് എന്ന് ചോദിച്ചപ്പോ എനിക്ക് മനസ്സിലാകാത്തത് കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം പറഞ്ഞത് സ്റ്റീരോ എന്നാണ്.

എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോ ‘സാറെ ഒരബദ്ധം പറ്റിയതാണ്. ക്ഷമിക്കണം, ‘എന്ന്. ചെറുതായി മനസ്സലിവ് തോന്നിയെങ്കിലും ഉടന്‍ കോളറിനു കുത്തിപ്പിടിച്ചു തൊട്ടടുത്ത കടയില്‍ കൊണ്ടുപോയി ചാരിനിര്‍ത്തി. ആള്‍ക്കാരെ വിളിച്ചുകൂട്ടി, പിന്നെ പൊലീസ് ആയി പത്രക്കാരായി.. എന്തായാലും മ്യൂസിയം സ്റ്റേഷനില്‍ കേസ് എടുത്തു അയാളെ അകത്താക്കിയിട്ടുണ്ട്. അങ്ങനെ സര്‍വീസില്‍ ഇരിക്കെ സ്വന്തം വാഹനത്തിലെ മോഷണം കണ്ടുപിടിച്ചു ആ പാപഭാരം ഞാനിന്നു കഴുകി കളഞ്ഞു സുഹൃത്തുക്കളെ..

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്