അദ്ദേഹത്തിന്റെ പേര് പറയാന്‍ മുംബൈ പൊലീസ് നിര്‍ബന്ധിച്ചു; അറസ്റ്റ് ഒഴിവാക്കാന്‍ 15 ലക്ഷം ആവശ്യപ്പെട്ടു, കുന്ദ്രയെ പോണ്‍ കേസില്‍ കുടുക്കിയതോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

പോണ്‍ വീഡിയോ കേസില്‍ പൊലീസിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ഗെഹന വസിഷ്ഠ്. നടിക്കെതിരെയും കേസുണ്ട്. രാജ് കുന്ദ്രയുടെയും നിര്‍മാതാവ് ഏക്താ കപൂറിന്റെയും പേരുകള്‍ പറയാന്‍ മുംബൈ പൊലീസ് തന്നെ ് നിര്‍ബന്ധിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ താന്‍ ഇവര്‍ക്കെതിരെ മൊഴി നല്‍കാന്‍ തയ്യാറായില്ലെന്ന് ഗെഹന വസിഷ്ഠ് പറഞ്ഞു. അതേസമയം കേസില്‍ രാജ് കുന്ദ്രയെ പ്രതിക്കൂട്ടിലാക്കുന്നതാണ് നടിയുടെ വെളിപ്പെടുത്തല്‍.

അതേസമയം, രാജ് കുന്ദ്രയുടെ അക്കൗണ്ടുകളിലേക്ക് പണം വന്നിരുന്നതായും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് പോണ്‍ വീഡിയോ ഡാറ്റ കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാജ് കുന്ദ്രയ്ക്കെതിരെയാണ് ആരോപണങ്ങള്‍ തള്ളുന്ന തരത്തിലാണ് ഗെഹനയുടെ വെളിപ്പെടുത്തല്‍.

മുംബൈ പോലീസ് തന്നെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് ഗെഹന പറഞ്ഞു. അത്രയും പണം തന്നാല്‍ അറസ്റ്റില്‍ നിന്ന് ഒഴിവാക്കാമെന്ന് പോലീസ് തന്നോട് പറഞ്ഞതായും നടി പറഞ്ഞു.താന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ തന്നെ അവര്‍ അറസ്റ്റ് ചെയ്തു. നാല് മാസത്തോളമാണ് താന്‍ ജയിലില്‍ കിടന്നതെന്നും ഗെഹന പറഞ്ഞു.

നടിക്ക് കേസില്‍ ജാമ്യം കിട്ടിയിരുന്നു. രണ്ട് കേസുകളാണ് ഗെഹനയ്ക്കെതിരെ മുംബൈ പോലീസ് എടുത്തിരിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ച് നടിക്കെതിരെ മറ്റൊരു കേസ് കൂടി കഴിഞ്ഞ ദിവസം എടുത്തിരുന്നു. ചില ചൂടന്‍ രംഗങ്ങളില്‍ താന്‍ അഭിനയിച്ചിരുന്നുവെന്ന് നടി സമ്മതിച്ചു. രാജ് കുന്ദ്രയുടെ ഹോട്ട്ഷോട്ട്സ് എന്ന ആപ്പിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ അതൊരിക്കലും പോണ്‍ ചിത്രങ്ങളുടെ പരിധിയില്‍ വരില്ലെന്നും ഗെഹന പറഞ്ഞു.താന്‍ തെറ്റായി ഒന്നും ചെയ്തില്ല. അതുകൊണ്ട് പോലീസുകാര്‍ക്ക് പണവും നല്‍കിയിരുന്നില്ല. അവര്‍ വ്യക്തമാക്കി.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ